കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്
കൊറോണ എന്ന വിപത്ത്
ലോകത്ത് മുഴുവൻ പരന്നു കിടക്കുന്ന ഒരു ദുഷ്ട്ട ശക്തിയാണ് കൊറോണ .( കോവിഡ് 19 ) ആദ്യം തന്നെ ചൈനയിൽ നിന്ന് ഇത് രൂപം കൊണ്ടു.പിന്നെ പിന്നെ അത് മറ്റു രാജ്യങ്ങളിലേക്ക് പരന്നു പിടിക്കാൻ തുടങ്ങി.അങ്ങനെ ആ മഹാമാരി ഇന്ത്യയിലേക്കും കടന്നു .അത് നമ്മുടെ സംസ്ഥാനമായ കേരളത്തിലേക്കും ചെന്നു പറ്റി. ആദ്യം കൊറോണയെ ഞങ്ങൾ അത്രയൊന്നും ശ്രദ്ധിച്ചില്ല. നമ്മുടെ അശ്രദ്ധ കാരണമായിരിക്കാം അത് നമ്മുടെ കേരളത്തിലേക്കും വന്നത് .കൊറോണ കാരണമാണ് ലക്ഷക്കണക്കിന് ആളുകൾ മരിച്ചത് .കൊറോണ കാരണമാണ് ഞങ്ങളുടെ സ്കൂളെല്ലാം പൂട്ടിയത്. നിങ്ങൾ വീട്ടിലിരുന്നും, കൈകൾ കഴുകിയും, മാസ്ക്ക് ധരിച്ചും, അകലം പാലിക്കുകയും ചെയ്ത് കൊറോണയെ തോൽപ്പിക്കൂ ജീവൻ രക്ഷിക്കൂ.പോലീസുകാരും ,ആരോഗ്യ പ്രവർത്തകരും, സർക്കാരും മാത്രം പരിശ്രമിച്ചാൽ പോരാ നമ്മളോരോരുത്തരും പരിശ്രമിക്കണം.ഈ മഹാമാരിക്ക് മരുന്ന് കണ്ടു പിടിച്ചിട്ടില്ല.ചില രാജ്യങ്ങളൊക്കെ മരുന്ന് കണ്ടു പിടിക്കാനുള്ള പരിശ്രമത്തിലാണ് .എത്രയും പെട്ടെന്ന് മരുന്ന് കണ്ടു പിടിക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. '
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ