എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ/അക്ഷരവൃക്ഷം/മരം ഒരുവരം

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരംഒരുവരം

ആ നാട്ടിൽ ഒരു വൻമരം ഉണ്ടായിരുന്നു. ഒരു കുട്ടിയും മരവും ചങ്ങാത്തത്തിലായി.കുട്ടിക്ക് പഴങ്ങൾ പറിക്കാൻ മരം ചില്ലകൾ താഴ്ത്തിക്കൊടുക്കും.കളിക്കാൻ പൂക്കളും ഇലകളും നൽകും.......എന്നാൽ, വലുതായപ്പോൾ കുട്ടി മരത്തെ മറന്നു. അവൻ പല പ്ളാസ്റ്റിക് മാലിന്യങ്ങളും മരത്തിന്റെ ചുവട്ടിൽ ഇട്ടു.അങ്ങനെ ഒരിക്കൽ
മരം പറഞ്ഞു: "നിന്നെയിപ്പോൾ കാണാനില്ലല്ലോ!"
"ഞാനെന്തിനാ വരുന്നത്.നിന്റെ കൈയിൽ പണം ഉണ്ടോ?.
മരം പറഞ്ഞു:"എന്റെ പൂക്കളും പഴങ്ങളും വിറ്റാൽ പണം കിട്ടും."
അവൻ അങ്ങനെ തന്നെ ചെയ്ത് പണം സമ്പാദിച്ചു.വർഷങ്ങൾക്കു ശേഷം
മരം അവനോട് ചോദിച്ചു: "എന്റെ കൊമ്പിൽ ഊഞ്ഞാലാടാമോ?"
അവൻ പറഞ്ഞു:"ഞാൻ വീട് ഉണ്ടാക്കുന്നതിന്റെ തിരക്കിലാണ്."
മരം പറഞ്ഞു: "എന്റെ ശിഖരങ്ങൾ വെട്ടി വീട് ഉണ്ടാക്കിക്കൊള്ളൂ."
അപ്പോഴേക്കും ആ മരത്തിന്റെ ചുറ്റും പ്ളാസ്റ്റിക് മാലിന്യങ്ങളുടെ ഒരു കൂമ്പാരമായി മാറിയിരുന്നു.പക്ഷേ അവൻ അതൊന്നും കണ്ടതായി നടിച്ചില്ല.അവൻ വീട് പണിതു.കാലങ്ങൾക്ക് ശേഷം അവനെ കണ്ടപ്പോൾ
മരം ചോദിച്ചു:" നീ എന്നെ കെട്ടിപ്പിടിക്കുമോ?"
അവൻ പറഞ്ഞു:"സമയം ഇല്ല.ഈ നാട് വിടണം അതിന് ബോട്ടുണ്ടാക്കാൻ ഒരു മരം വേണം."
മരം പറഞ്ഞു:"എന്നെ വെട്ടി ബോട്ട് ഉണ്ടാക്കികൊള്ളൂ."
അങ്ങനെ അവൻ ബോട്ട് ഉണ്ടാക്കി നാട് വിട്ടു.ആ മാലിന്യങ്ങൾ അവിടെയുള്ളവരെ പല തരത്തിലുള്ള രോഗികളാക്കി മാറ്റി.ഇതിനെല്ലാം സാക്ഷിയായി ആ മരക്കുറ്റി അവിടെ വീണ്ടും തുടർന്നു.
പിടിച്ചു വാങ്ങുന്നതിനും സ്നേഹത്തോടെ നൽകുന്നതിനും വലിയ അന്തരമുണ്ട്. അതിനാൽ പ്രകൃതിയെ സ്നേഹിച്ച് വളർന്നാൽ പിന്നീട് ദുഃഖിക്കേണ്ടിവരില്ല.

അതുൽ
9 എ എസ്.എൻ.ഡി.പി.എച്ച്.എസ്.കിളിരൂർ
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ