ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ashaa (സംവാദം | സംഭാവനകൾ) (Ashaa എന്ന ഉപയോക്താവ് ജി.ഡബ്ലി.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ ജി.ഡബ്ലിയു.എൽ.പി.എസ്. എഴക്കാട്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: name correction in malayalam )
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി

ജനുവരി 30ന് ചൈനയിലെ പ്രധാന നിന്നെത്തിയ മലയാളി വിദ്യാർത്ഥിക്ക് കൊറോണ സ്ഥിരീകരിച്ചത് ഓടുകൂടി കേരളത്തിലും കൊറോണ എത്തി. ചൈനയിൽ നിന്ന് ഉത്ഭവിച്ച ഈ വൈറസ് ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന അവസ്ഥയിലാണ്. ഇതിന്റെ പിന്നിലെ കഥയൊന്നു അവലോകനം ചെയ്യാം
വുഹാ നിലെ മത്സ്യമാംസ മാർക്കറ്റിൽ നിന്നാണ് ഇത് ഉത്ഭവിച്ചത് എന്നാണാ കരുതപ്പെടുന്നത്. ചൈനയിൽ നിന്ന് ഇതു മറ്റു രാജ്യങ്ങളിലേക്കും പടർന്നു തുടങ്ങി. രോഗം ബാധിച്ച് ഇൻകുബേഷൻ സമയം ലക്ഷണങ്ങൾ കാണിക്കാത്തതും പ്രശ്നത്തിന് ഗൗരവം വർധിപ്പിച്ചു.
രോഗികളെ പ്രത്യേക നിരീക്ഷണ സ്ഥലത്തേക്ക് മാറ്റുകയും, പരമാവധി ശുചിത്വശീലങ്ങൾ കൈക്കൊള്ളുകയും ചെയ്യുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഏകമാർഗ്ഗം. വാക്സിൻ കണ്ടുപിടിച്ച ഇല്ലാത്തതിനാൽ പ്രശ്നം കൂടുതൽ വഷളായി. എന്നാൽ കേരളത്തിൽ വ്യക്തമായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക വഴി രോഗത്തെ കുറെയൊക്കെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ മെഡിക്കൽ ടീമിന്റെ മികവും ഗവൺമെന്റിന്റെ കാര്യക്ഷമമായ പ്രവർത്തനവുമാണ് ഈ വൈറസ് ബാധയെ പ്രതിരോധിക്കാൻ സഹായകമായത്. എത്രയും പെട്ടെന്ന് ഇതിന്റെ പിടിയിൽ നിന്നും രക്ഷനേടാൻ നമ്മുടെ നാടിനും ലോകത്തിനും കഴിയട്ടെ
    

അരുണ
5 ജി.ഡബ്ലി.എൽ.പി.എസ്._എഴക്കാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 08/ 03/ 2024 >> രചനാവിഭാഗം - ലേഖനം