എ.യു.പി.എസ്. മലപ്പുറം/അക്ഷരവൃക്ഷം/അമ്മയുടെ ഒരു വാക്ക്
അമ്മയുടെ ഒരു വാക്ക്
"അല്ലി മോളെ അല്ലീ നിനക്ക് ഇന്നല്ലെ കഥാരചന." "അതെ അമ്മേ ഇന്നാണ്. ഞാൻ അത് മറന്നു പോയിരുന്നു .അമ്മയുടെ വീട്ടിലല്ലേ അതുകൊണ്ട .ശരി അമ്മേ ഞാൻ എഴുതാൻ പോകട്ടെ " .അമ്മ പോയ ശേഷം അവൾ ഒച്ചയും ബഹളവും ഇല്ലാത്ത ഒരു റൂമിൽ ഇരുന്ന് എഴുതാൻ തുടങ്ങി. താൻ പല ക്ലാസുകളിൽ പഠിച്ചതും സ്കൂളുകളിലും പല ക്യാമ്പുകളിൽ പോയപ്പോൾ പരിസ്ഥിതിയെ ക്കുറിച്ച് പറഞ്ഞതും എല്ലാം ചേർത്താണ് അവൾ എഴുതുന്നത്.പരിസ്ഥിതിയോടുള്ള ക്രൂരത, സംരക്ഷണം എന്നിവ അതിൽ ഉൾപ്പെടുമായിരുന്നു. അവൾ എഴുതുകയാണ്.'കുറേ കുട്ടികൾ ആൽ മരച്ചുവട്ടിൽ ഇരുന്ന് കളിച്ചു കൊണ്ടിരിക്കുകയാണ്.അപ്പോഴാണ് അമ്മു ഒരു സംശയം ചോദിച്ചത്. " ചേച്ചി ഇവിടെയുള്ള മരങ്ങൾ എല്ലാം എവിടെ? ഇപ്പോൾ ഒരു മരം മാത്രമാണ് കാണാനൊള്ളൂ. മറ്റുള്ള മരങ്ങൾ എല്ലാം എവിടെ? നമ്മൾ മിനിന്നാന്ന് കൂടി വന്നപ്പോൾ ഇവിടെ എത്ര മരം ഉണ്ടായിരുന്നതാ. പെട്ടെന്ന് എങ്ങോട്ടാ ഇവയെല്ലാം ഓടിയൊളിച്ചത് ." കൂട്ടത്തിൽ ഏറ്റവും ഇളയവളാണ് അമ്മു. പക്ഷേ ഇങ്ങനെയുള്ള എല്ലാ സംശയങ്ങളും അവൾക്കാണ് ഉണ്ടാവാറുള്ളത്. അനുചേച്ചി പറഞ്ഞു. "ഇതാ നമുക്ക് ഈ ആൽമരമാമനോട് തന്നെ ചോദിക്കാം." അവർ ചോദിച്ചു." ആൽമരമാമ ഇവിടെയുള്ള മരങ്ങൾ എല്ലാം എവിടെ?" ആൽമരമാമൻ പറഞ്ഞു. " മക്കളെ ഞാൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞു തരാം. അപ്പോൾ അവർക്ക് ഉത്സാഹമായി. "വേഗം പറമാമ ". പറഞ്ഞു തുടങ്ങി." പണ്ടൊരുക്കാലത്ത് ഇവിടെയെല്ലാം മരങ്ങൾ നിറഞ്ഞു നിന്നിരുന്നു.പിന്നെ കാലങ്ങൾ പിന്നിട്ടപ്പോൾ മനുഷ്യർ ആകെ മാറി. ഫ്ലാറ്റുകളും കെട്ടിടങ്ങളും നിർമിക്കുവാൻ വേണ്ടി ഈ പാവപ്പെട്ട മരങ്ങളെയെല്ലാം മുറിച്ചു മാറ്റി. നിങ്ങൾ തന്നെയല്ലേ പറയാറുള്ളത് പ്രകൃതി നിങ്ങളുടെ അമ്മയാണെന്ന്. അങ്ങനെയാണെങ്കിൽ ഈ അമ്മയുടെ വാക്ക് നിങ്ങൾ കേൾക്കണം .പ്രപഞ്ചത്തിൻ്റെ ജീവൻ്റെ ചൈതന്യം നിലനിർത്തുന്ന ഏകഗ്രഹമാണ് ഭൂമി .ഭൂമിയിലെ ജീവജാലങ്ങളും ഏറ്റവും ബുദ്ധി കൂടിയവർ എന്നു കരുതുന്ന മനുഷ്യരും മറ്റെല്ലാ ജീവജാലങ്ങളും ചേർന്ന സമഗ്രതമാണ് ജൈവ വൈവിധ്യം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ജീവികൾ മാത്രമല്ല ,അവർ വളരുകയും വികസിക്കുകയും ചെയ്യുന്ന ആവാസവ്യവസ്ഥയാണ് ജൈവവ്യസ്ഥ. മനുഷ്യൻ്റെ അത്യാർത്തി കാരണം ജൈവവൈവിധ്യം വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയിൽ നടത്തുന്ന ഇടപെടലുകൾ കാരണം സ്വാഭാവികമായ മാറ്റങ്ങളും ജീവഗ്രഹത്തിലെ സന്തുലിതാവസ്ഥയുടെ താളവും തെറ്റി കൊണ്ടിരിക്കുകയാണ്.അങ്ങനെ താളം തെറ്റാത്ത പരിസ്ഥിതിയായി മാറാൻ നിങ്ങൾ കൈകോർത്ത് ഈ പ്രപഞ്ചത്തിനെ രക്ഷിക്കുന്ന ഒരു തലമുറയായി മാറണം. കൊറോണ എന്നറിയപ്പെടുന്ന ' കോവിഡ് 19 ,എന്ന മഹാമാരി നിങ്ങൾ മനുഷ്യരുടെ അഹങ്കാരം നിർത്താൻ വേണ്ടി പ്രകൃതി തന്നെ നിങ്ങൾക്ക് തിരിച്ചടിയായി തന്നതാണ്.ഇപ്പോൾ കണ്ടില്ലേ മരങ്ങൾ വളരുന്നു.ജീവികൾ ആരെയും പേടിക്കാതെ ഇറങ്ങി നടക്കുന്നു. മനുഷ്യർ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ്. വാസ്തവത്തിൽ നിങ്ങൾ പ്രകൃതിയെ രക്ഷിക്കുകയല്ല. പ്രകൃതി നിങ്ങളെ രക്ഷിക്കുകയാണ് ചെയ്യുന്നത്. ഭൂമിയിൽ മനുഷ്യൻ്റെ നിലനിൽപ്പുതന്നെ പ്രകൃതിയെ ആശ്രയിച്ചാണ്. പ്രാണവായുവിൻ്റെ ശുദ്ധീകരണം നടക്കണമെങ്കിൽ സസ്യങ്ങൾ വേണം. അന്തരീക്ഷ ശുദ്ധിയില്ലാതെ വരുമ്പോൾ നമ്മുടെ ആരോഗ്യം തകരുന്നു. ആയുസ്സു കുറയുന്നു.പല തരം രോഗങ്ങൾക്ക് അടിമയാകുന്നു. പ്രകൃതിയിലെ ഏതൊരു മാറ്റവും മനുഷ്യനെ ബാധിക്കും. അതുപോലെ തന്നെ മനുഷ്യൻ്റെ പ്രവർത്തികളും ചിന്താതരംഗങ്ങളും പ്രകൃതിതിയിലും സമാനമായ മാറ്റങ്ങളുണ്ടാക്കും പ്രകൃതിയുടെ താളം തെറ്റിയാൽ, മനുഷ്യജീവിതത്തിൻ്റെ താളയലവും നഷ്ടമാകും.അപ്രകാരം മറിച്ചും സംഭവിക്കും. ഭൗമാന്തരീക്ഷത്തിലും സമുദ്രങ്ങളിലും മനുഷ്യൻ വരുത്തിയിട്ടുള്ള മാറ്റങ്ങൾ പ്രകൃതി വിപത്തുകളുടെ ആവ്യത്തിയും തീവ്രതയും വർധിക്കുന്നതിന് ഇടയാക്കുന്നു.ഇത് അടുത്ത തലമുറയെങ്കിലും മനസ്സിലാക്കട്ടെ ഇത് അവരുടെ നിലനിൽപ്പിൻ്റെ കാര്യമാണെന്ന്. പ്രകൃതി ദുരന്തങ്ങൾ മാറിവരുകയാണെന്ന്. ആൽമരമാമൻ പറഞ്ഞത് കുഞ്ഞുമക്കൾക്ക് മനസ്സിലായില്ലേ? " അവർ പറഞ്ഞു ." മനസ്സിലായി മാമ. ഞങ്ങൾ കൈ കോർത്ത് നിൽക്കും പരിസ്ഥിതിയുടെ സംരക്ഷണത്തിനു വേണ്ടി. " "നല്ല മക്കൾ ".അല്ലി ഇതിനൊരു തലക്കെട്ട് നൽകി 'കഥയിലൊരു കഥ'. അപ്പോഴേക്കും ഇതാ അമ്മമ്മ വിളിക്കുന്നു. "അല്ലീ ...... നിൻ്റെ കഥ എഴുതി കഴിഞ്ഞെങ്കിൽ വന്ന് കഞ്ഞി കുടിക്ക് " . "ഇതാ വരുന്നു അമ്മമ്മേ. എഴുതി കഴിഞ്ഞിട്ടുണ്ട് ."" എങ്കിൽ വാ മോളെ നല്ല ചമ്മന്തിയും കഞ്ഞിയും ഉണ്ട്". അവൾ അത് കേട്ടതും ഊൺ മുറിയിലേക്ക് ഓടി.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മലപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ