ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/വിതുമ്പുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
വിതുമ്പുന്ന ഭൂമി


ഈ മനോഹര ഭൂമി തൻ കുളിർ
കാഴ്ചകൾ ഇന്നു മാഞ്ഞുപോയോ.....
നിന്നിലെ നിത്യ വസന്തം ഓർമയായോ
പച്ചപുതപ്പണി ഞ്ഞ നെൽപ്പാടങ്ങൾ
പക്ഷികളുടെ കലപില ശബ്ദം നിറഞ്ഞ ആൽമരങ്ങൾ.... പൂന്തോട്ടങ്ങൾ...
വെള്ളിവെളിച്ചം വിതറി
സ്വച്ഛമായൊഴുകുന്നഅരുവികൾ
കാരിരുമ്പിൻ മനസ്സാൽ എല്ലാം
വെട്ടിത്തെളിച്ചു മനുഷ്യൻ
മണ്ണിൽനിന്നടർത്തി മാറ്റുമ്പോൾ കേട്ടില്ലവളുടെ നിലവിളിയും
ഇന്നിതാ മനുഷ്യൻ തേടുന്നു
തണലിനായി.... ദാഹജലത്തിനായി....
എല്ലാം വെട്ടിപ്പിടിക്കാനായോടുന്ന മർത്യാ
നീ കാണില്ലൊരിക്കലും വിതുമ്പുന്ന ഭൂമിയെ...
 

റസ്മിയ. K
8 B ജി എച്ച് എസ് മീനടത്തൂർ
,താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത