Schoolwiki സംരംഭത്തിൽ നിന്ന്
ഒഴിവുകാലം
മാർച്ച് 10 ന് സ്‌കൂൾ അടച്ചു . പരീക്ഷകൾ ഇല്ലായിരുന്നു . കാരണം കൊറോണയെന്ന വൈറസ് രോഗവും . ഈ വൈറസിനെക്കുറിച്ച് കേട്ടുതുടങ്ങീട്ട് കുറച്ചുദിവസങ്ങളായെങ്കിലും ഇത്രയും ഭീകരനാണെന്ന് അറിയില്ലായിരുന്നു.
സ്‌കൂൾ അടച്ച ആദ്യ ദിവസങ്ങളിൽ അടുത്ത വീടുകളിലെ കൂട്ടുകാർ കളിക്കാനായി ഞങ്ങളുടെ വീട്ടിലെത്തുമായിരുന്നു . ലോക്ക്ഡൗൺ ആയപ്പോൾ എല്ലാവരും സ്വന്തം വീടുകളിൽ തന്നെ കഴിഞ്ഞു കൂടി. ഞാൻ കുറെ നേരം ചിത്രങ്ങൾ വരക്കും. അത് കാണുമ്പോൾ ഉണ്ണിയും വരയ്ക്കാൻ തുടങ്ങും. ഞാനും ഉണ്ണിയും ഇടക്ക് വഴക്കിടുമെങ്കിലും നല്ല കൂട്ടാണ്. ഞങ്ങൾ രണ്ടാളും വീട്ടുജോലികളിൽ മമ്മയെ സഹായിക്കാറുണ്ട് . ഞങ്ങളുടെ വീട്ടിൽ ഒരു ചെറിയ ലൈബ്രറിയുണ്ട് . ഇടക്കൊക്കെ, മുകളിലെ ആ മുറിയിലെ ചാരുകസേരയിൽ ഇരുന്നു ഞാൻ വായിക്കും. കുറച്ചു നേരം ടി.വി.കാണും. അപ്പോഴായിരിക്കും ഉണ്ണി ക്യാരംസ് കളിക്കാനായി വിളിക്കുക. ഞാൻ കളിയ്ക്കാൻ ചെന്നാൽ അവൾക്ക് സന്തോഷമാകും. മമ്മയും ബാപ്പും പലപ്പോഴും ഞങ്ങളോടൊപ്പം കളിയ്ക്കാൻ കൂടും.
മാമിയുടെ വീട്ടിൽ പോകാൻ മാത്രമാണ് ഞങ്ങൾക്ക് അനുവാദം തന്നിട്ടുള്ളത് . തൊട്ടടുത്ത് തന്നെയാണ് മാമിയുടെ വീട് . അവിടെ മാമിയുടെ അനുവാദത്തോടെ ഞാൻ കുറെ നേരം കമ്പ്യൂട്ടറിൽ ഗെയിം കളിക്കും. അതോടൊപ്പം മലയാളം ടൈപ്പിങ്ങും സ്ലൈഡുകൾ തയ്യാറാക്കാനുമൊക്കെ ഞാൻ പഠിച്ചു. എല്ലാ ദിവസവും വൈകീട്ട് ഞങ്ങളെല്ലാവരും ഷട്ടിൽ ബാഡ്‌മിന്റൺ കളിക്കും. ഇതിനിടയിൽ അല്പസമയം സ്‌പോക്കൺ ഇംഗ്ലീഷിന് വേണ്ടിയും മാറ്റിവെച്ചിട്ടുണ്ട്.
സ്‌കൂളിൽ കൂട്ടുകാരോടൊത്ത് ചേരുമ്പോൾ ഞാൻ നല്ല കുറുമ്പനാണെന്ന് എല്ലാവരും പറയാറുണ്ട് . ഇപ്പോൾ ഞാൻ വികൃതിയൊന്നും കാണിക്കാറില്ല. എന്നും ഇതുപോലെത്തന്നെയാകുമെന്ന് ഞാൻ മമ്മയ്ക്കും ബാപ്പിനും ഉറപ്പുകൊടുത്തിട്ടുണ്ട് .
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|