അറവുകാട് എച്ച്.എസ്സ്.എസ്സ്. പുന്നപ്ര/അക്ഷരവൃക്ഷം/രോഗപ്രതിരോധം ... കവിത

Schoolwiki സംരംഭത്തിൽ നിന്ന്
പ്രീതിരോധം

നാം ഇന്നുകാണുന്നൊരീ നല്ല ഭൂമിയെ
ഇതുപോലെ നാൾക്കുനാൾ കാണ്മതിനായ്..
കരുതൽവേണം നമുക്കെന്നും
അതിനായി യത്നിക്കണം അൽപനേരം
പെറ്റമാതാവിനെപ്പോലെ നാം കാണണം ..
 പെറ്റുവളർന്നൊരീ മണ്ണിതിനെ ....
എത്രയും വൃത്തിയായ് സൂക്ഷിക്കനമ്മളീ
നിത്യഹരിതയാം കേരളത്തെ ....
അതിനായ് ആദ്യം മനസ്സും ശരീരവും
 ശുദ്ധീകരിക്കണം വ്യക്തികൾ നാം...
പിന്നെ നാം നമ്മുടെ വീടും പ്രദേശവും
ശുദ്ധീകരിക്കണം ശ്രദ്ധയോടെ .....
പിന്നെ നാം നമ്മുടെ നല്ല സുഹൃത്തിനെ
ബോധീകരിക്കണം നേർവഴിക്കായ് .....
ഒരു സുഹൃത്തതുപിന്നെ ആയിരം പേർചേർന്നു
നാടിൻ ശുചിത്വം വരുത്തിടേണം ....
ഇത് നമ്മൾ ശ്രദ്ധിച്ചു മുന്നോട്ടുനീങ്ങിയാൽ
രോഗത്തെ എന്നും തടഞ്ഞുനിർത്താം ...
പുതിയ വിപത്തുകൾ വന്നു ചേർന്നീടുമ്പോൾ
പഠിച്ചീടണം നമ്മൾ പ്രതിരോധിക്കാൻ ....
അതിനായ് ആരോഗ്യ സംരക്ഷകർ ചൊല്ലും
വാക്കുകൾ കേട്ടു പ്രവർത്തിക്ക നാം ........
 

റിസാന റഷീദ്
9 A എച്ച് എസ് എസ് അറവുകാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത