മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/അമ്മേ മാപ്പ് ....

Schoolwiki സംരംഭത്തിൽ നിന്ന്
20:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മേ മാപ്പ് ....

നോക്കൂ , നഗര വീഥികൾ
തെരുവോരങ്ങൾ
പ്രാർത്ഥനാലയങ്ങൾ
നിറയുന്നു .
മലിനമാം മാലിന്യത്താൽ
ഒഴുകുന്ന പുഴയെ നാം നിർവീര്യമാക്കിയേ
തണലേകും വനമന്ന്
വെട്ടിയല്ലോ
മലയോരും കുന്നുമോ
തകർത്തുവല്ലോ
ഗ്രാമമോ നഗരമായി
മാറിയല്ലോ
ആര് കേൾക്കും ഇന്ന്
ഭൂമിയുടെ തേങ്ങൽ
ആര് കാണും ഇന്ന്
ഭൂമിയുടെ കണ്ണീർ
കൊല്ലാതെ കൊന്നയാ
അമ്മയുടെ കണ്ണിലേ
നന്മയന്നാരുമോ കണ്ടതോ ഇല്ല
ഇന്നിതാം ഭൂമിയും തേങ്ങിടുന്നു
മക്കളാ നമ്മുടെ രോധനത്തിൽ
ഇന്നിതാ നാമൊരു വൈറസിൻ മുമ്പിൽ
പതറുകയാണ് നാം വിറയുകയാണ്
അമ്മയാം ഭൂമിയോ കരയുകയാണ്
കൺതുറക്കാം ഇനി
നല്ലൊരു നാളേയ്ക്കായി
ഒത്തുചേരാം ഇനി
അമ്മയാം ഭൂമിയിൽ
 

സൻഹ ഫാത്തിമ പി കെ
4 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത