പഞ്ചായത്ത്.യു.പി.എസ് കോട്ടൂർ/അക്ഷരവൃക്ഷം/ഈ ഇടക്കാലത്ത്
ഈ ഇടക്കാലത്ത്
ഈ ഇടക്കാലത്താണ് കൊറോണ എന്ന പേര് കേൾക്കാൻ തുടങ്ങിയത്. ആദ്യമായി കോറോണ എന്ന വൈറസിനെ പറ്റി പല പല നവ മാധ്യമങ്ങളിൽ സൂചിപ്പിച്ച് പറഞ്ഞു പോകുന്നതാണ് ശ്രദ്ധിച്ചത്.മാർച്ച് ആയപ്പോഴേക്കും ഈ ഒരു വാർത്ത തന്നെയായിരുന്നു എല്ലാ മാധ്യമങ്ങളിലും അതു മാത്രമല്ല സമൂഹത്തിലുടനീളം സംസാരം.അതിനു ശേഷം ചൈനയിലുണ്ടായ മരണങ്ങളുടെ വാർത്ത.അവിടുത്തെ ജനലക്ഷങ്ങളുടെ ആരോഗ്യത്തിന്റെയും, താമസത്തിന്റെയും കൂടെ ചികിത്സയുടേയും വാർത്ത .ഇതിനോടൊപ്പം ഈ ഒരു പ്രായത്തിൽ ആദ്യമായി കേൾക്കുന്നത്ര അധികം ഭയാനകമായ രീതിയിൽ ളുടെ അളവായിരുന്നു ശ്രദ്ധയിൽ. കൂടാതെ ഇറ്റലിയും പല യൂറോപ്യൻ രാജ്യങ്ങളുടേയും നിലവിളിയും, കരച്ചിലുമായി ശ്രദ്ധയിൽ. ഇതിനോടൊപ്പം നമുക്ക് എങ്ങനെ രോഗത്തെ തടയാമെന്ന ചിന്തയായി അടുത്ത് . അതിന്റെ ആരംഭം കുറിച്ച് തന്നത് നമ്മുടെ സർക്കാർ തന്നെയായിരുന്നു. എല്ലാപേരും ഭയപ്പെട്ടത് പോലെ തന്നെ ആ ഒരു വൈറസ് പല രാജ്യങ്ങളെയും തകർത്ത് കൊണ്ടും ലോകത്തെ മുഴുവനും വേദനിപ്പിച്ചു കൊണ്ടും കൂടെ കുറയെ മരണങ്ങൾ ലോകത്തെമ്പാടുമായി വിതച്ചു.അതോടൊപ്പം ഹിമാലയൻ മലനിരകളെ കടന്ന് എന്ന പോലെ ആ വൈറസ് ഇന്ത്യയിൽ എത്തി. അതോടൊപ്പം പശ്ചിമഘട്ട മലനിരകളെ തകർത്ത് ഈ കൊച്ചു കേരളത്തിൽ. പൊതുവെ വിദ്യാസമ്പന്നരായ മലയാളികളും ഒരു കരുത്തുള്ള സർക്കാരും അവരുടെ പരിശ്രമങ്ങളൊക്കെ വളരെ ഗുണകരമായി പ്രയോജനപ്പെടുത്തുകയാണ് ഉണ്ടായത്. നാം ഈ ഒരു പോരാട്ടത്തിൽ നന്ദി അർപ്പിക്കുവാനായി നോക്കേണ്ടത് നമ്മുടെ കേരള പോലീസ് എന്ന പടയ്ക്കും, സ്വന്തം കുടുംബത്തേയും, കുട്ടികളേയും പോലും കാണാൻ കഴിയാതെ സ്വന്തം രാജ്യത്തെ ജനങ്ങൾക്കായി സ്വന്തം ജീവൻ വരെ ത്യാഗം ചെയ്യാൻ സന്നദ്ധരായി സേവനം ചെയ്യുന്ന ആരോഗ്യ വകുപ്പ് പ്രവർത്തകർക്കും അതോടൊപ്പം ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന സർക്കാരിനുമാണ്. സ്ത്രീയെ അവഗണിച്ചു കൊണ്ടിരുന്നതായ നമ്മുടെ സമൂഹം അവിടെ നിന്ന് നാം ഇന്ന് ഏറെ മാറിയിരിക്കുന്നു. സ്ത്രീകൾക്ക് പ്രാധാന്യം ഏറുന്ന ഒരു നാടായി മാറിയിരിക്കുന്നു. ഉയർന്നു വന്ന ആ ഒരു സ്ത്രീക്ക് പല മാറ്റങ്ങളും ഈ ഒരു ലോകത്ത് കാണിക്കാനാകും. നമ്മുടെ ആരോഗ്യമന്ത്രിയെ ഒരു സ്ത്രീ എന്ന തരത്തിൽ നാം കുറച്ച് കാണേണ്ടതില്ല. ഈ വൈറസിനെ തുടച്ച് ഓടിക്കാൻ കഴിവുള്ളവരാണ് കേരളത്തിലുള്ളവർ എന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ് ഈ രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് നാം. ഈ ഒരു യുദ്ധത്തിൽ ഇതുപോലെ തന്നെ നാം ജയിച്ചു പോകും എന്ന ആത്മവിശ്വാസത്തിലാണ്.........
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം