എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ അദ്ധ്വാനത്തിൻ്റെ വില
അദ്ധ്വാനത്തിൻ്റെ വില കൃഷ്ണപുര൦ എന്ന ഗ്രാമത്തിൽ വാസുദേവൻ എന്നു പേരുള്ള ഒരു ധനികൻ താമസിച്ചിരുന്നു. ഒരുപാട് കഷ്ട്ടപ്പെട്ടു൦ അദ്ധ്വാനിച്ചുമാണ് അയാൾ ഈ നിലയിലെത്തിയത്. വാസുദേവന് ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂ പേര് ഗോപു. അമ്മയില്ലാത്ത അവന് ഒരു കുറവും വരുത്താതെയാണ് വാസുദേവൻ വളർത്തിയത്. മകൻ വലുതാവു൦ തോറും അച്ഛന്റെ സ്വത്തുകൾ അവൻ ധൂർത്തടിച്ചു കളയാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം വാസുദേവൻ മകനെ വിളിച്ചു പറഞ്ഞു "നീ സ്വന്തമായി അദ്ധ്വാനിച്ചു പണം സമ്പാദിച്ചാലേ എന്റെ സ്വത്തുക്കെല്ലാം ഞാൻ നിനക്കു തരുകയുള്ളു." അങ്ങനെ അവൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. 10 രൂപയാണ് അവന്റെ ദിവസ കൂലി. കിട്ടുന്ന പൈസ എന്നു൦ അവൻ അച്ഛനെ ഏൽപ്പിക്കു൦. വാസുദേവൻ ആ പണ൦ കൊണ്ടുപോയി കിണറ്റിലിടു൦. ഇതു കണ്ട് ദേഷ്യം വന്ന ഗോപു അച്ഛനോട് ചോദിച്ചു "ഞാൻ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് അച്ഛൻ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്." അച്ഛൻ മറുപടി പറഞ്ഞു "നീ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നശിച്ചു പോകുമ്പോൾനിനക്കുണ്ടാകുന്ന അതേ വേദനയാണ് ഞാൻ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നീ നശിപ്പിച്ചു കളയുമ്പോൾ എനിക്കു ണ്ടാകുന്നത് " വാസുദേവൻ്റെ ഈ വാക്കുകളിലൂടെ ഗോപു അദ്ധ്വാനത്തിൻ്റെ മഹിമ തിരിച്ചറിഞ്ഞു. പിന്നീടവൻ ഒരിക്കലും പണ൦ അനാവശ്യമായി ചിലവഴിച്ചിട്ടില്ല.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ