ആശ്രമം എച്ച്.എസ്.എസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ഉണർന്നിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഉണർന്നിരിക്കാം

ഉണർന്നിരിക്കാം
..................
കാറ്റ് ഇലയനക്കാതെ കടന്നു പോയി വീർപ്പുമുട്ടിക്കിതച്ച വാനം
വേരടർന്ന മരത്തിലേയ്ക്കുതിർത്തു മഹാമാരി.
വേനൽക്കുളിരിലിടർച്ചപ്പകപ്പ്
ഓരോ ഉറക്കത്തിലേക്കും
നീണ്ടുനീണ്ടു വരുന്ന കിനാക്കാലം
നിർത്താതെ പുലമ്പുന്നു
ഉറങ്ങാതെ മക്കളെ ചുവടറുക്കും ...

പൂക്കളിൽ പുഴകളിൽ
നാം തൊടുമിടങ്ങളിൽ
ഇത്തിരിപ്പോന്നോരണുവിനുവാസം
നാം തൊടുത്തോരു ബ്രഹ്മാസ്ത്രമാണത്
തിരിച്ചെടുക്കുവാനാകാതെ മാനൻ...
വലിചെറിഞ്ഞൊരു പ്ലാസ്റ്റിക്കിനുള്ളിൽ
വീർപ്പുമുട്ടുന്നൊരമ്മയെ കാണാം
പുക തുപ്പിയോടുന്ന വണ്ടികൾ നോക്കി
പകച്ചൊതുങ്ങുന്ന പുൽക്കളെ കാണാം
ചീഞ്ഞുനാറുന്ന വാനവും ഭൂമിയും
ഉള്ളു നടുക്കുന്ന കാഴ്ചകൾ കാണാം

ഇത്രയൊക്കെയറിഞ്ഞിട്ടുമെന്തേ
കണ്ണുകെട്ടി നടക്കുന്നിതേവരും
അല്പ ശ്വാസം പുറത്തേക്കൊഴുക്കുവാൻ
സ്വല്പനേരം കൊടുക്കുകീ മണ്ണിന്
കുറച്ചു നേരം ഇളവെയിലേൽക്കുവാൻ
കൊതിക്കയാണിന്ന് മാനവരേവരും
കതകടച്ചിട്ട് പുറത്തിറങ്ങാതെ
ഭയച്ചിറകിട്ടടിക്കുകയാണു നാം
കാത്തിരിക്കണം പുതിയ സൂര്യന്റെ
ഉദയ രശ്മികൾ പൂത്തിറങ്ങുന്നത്
വരണ്ട ഭൂമിൽ പുളകം പകർന്നതാ
അതിജീവനത്തിന്റെ ചിത്രച്ചിറകുകൾ

മുഹമ്മദ് സൽമാൻ.കെ.എസ്
9C ആശ്രം എച്ച്.എസ്.എസ് പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത