പള്ളിപ്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

അന്ന്...
ചുറ്റും പുകച്ചുരുൾ....
എങ്ങും രോദനം....
ആരാണ് കരയുന്നത്....?
പൂക്കൾ....മലകൾ....മരങ്ങൾ
കരയാനിത്തിരി കണ്ണുനീരില്ലാതെ
ആ പുഴയും.......
വെറി പൂണ്ട മനുജൻെറ കണ്ണുകളിൽ വെട്ടിപ്പിടിക്കാൻ
ഇനിയെന്ത് എന്ന ആകാംക്ഷ

ഇന്ന്.,
പുകയില്ല...തെളിനീരിനാൽ പുഴയൊഴുകുന്നു
ശാന്തമായി.........
മരങ്ങളിൽ ,കത്തുന്ന വേനലിലും
മഞ്ഞു പെയ്യുന്ന സുഖം
പുറത്ത് കലപില കൂട്ടുന്ന കിളികളോട്
കുശലം ചോദിച്ചു വണ്ടുകൾ....
എവിടെ മനുഷ്യർ......?
പൂട്ടിട്ട് പൂട്ടാത്ത കൂട്ടിൽ നിന്നിറങ്ങി
തത്തമ്മ പറ‍ഞ്ഞു,
വീട്ടിൽ തടവിലാണ്

 

ഇർഫാൻ.എൻ.പി
6 A പള്ളിപ്രം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത