ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ കാക്കയും കുറുക്കനും

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്കയും കുറുക്കനും     

കാക്കയും കുറുക്കനും നല്ല കൂട്ടുകാരായിരുന്നു. എല്ലാ ദിവസവും കാക്ക അപ്പക്കഷണം കുറുക്കനു കൊടുക്കുമായിരുന്നു. വഴിയരികിലെ ഒരു കുടിലിൽ താമസിക്കുന്ന മുത്തശ്ശി ചുടുന്ന അപ്പത്തിൽനിന്നുമാണ് കാക്ക കൊത്തിക്കൊണ്ടുപോയി കുറുക്കന് കൊടുക്കാറുള്ളത്. അന്നും കാക്ക പതിവുപോലെ അപ്പം കൊത്തിയെടുക്കാൻ വന്നപ്പോഴേക്കും മുത്തശ്ശിയുടെ കുടിലിന്റെ വാതിൽ അടഞ്ഞുകിടക്കുന്നു. കാക്കക്ക് വിശപ്പ് സഹിക്കാൻ കഴിഞ്ഞില്ല. കാക്ക കരഞ്ഞുകൊണ്ട് അടുത്ത മരത്തിൽ ഇരുന്നു. അപ്പോഴേക്കും കുറുക്കനും അവിടെയെത്തി. ഇന്ന് നമ്മൾ പട്ടിണി കിടക്കേണ്ടി വരും " കാക്ക പറഞ്ഞു. എന്തു പറ്റി എന്ന് കുറുക്കൻ. "കൊറോണക്കാലമല്ലേ എല്ലാവരും വീട്ടിനുള്ളിലാണ്. ആരെയും പുറത്ത് കാണുന്നില്ലല്ലോ?" കാക്ക പറഞ്ഞു. എന്താ ഈ കൊറോണ ? കുറുക്കൻ ചോദിച്ചു. അതൊരു വൈറസ്സാണ്. പുറത്തിറങ്ങിയാൽ രോഗം പിടിക്കും. അതാ എല്ലാവരും വീട്ടിൽത്തന്നെ ഇരിക്കുന്നത് " കാക്ക പറഞ്ഞു. എന്നാൽ നമുക്ക് പഴങ്ങളെല്ലാം കഴിച്ച് സുഖമായി കഴിയാം..... അവർ അവിടെ നിന്നും വേഗം പോയി.

അവന്തിക മധുസൂദനൻ
3 A ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ