നമുക്കൊന്നായണിചേർന്നിടാം മഹാവ്യാധിയെ തുരത്തിടാം ശുചിത്വമുള്ളവരായിടാം പ്രകൃതിയാം അമ്മയെ നമിച്ചിടാം കൈകൾ നന്നായി കഴുകിടാം കൂടെ മാസ്ക്കും ധരിച്ചിടാം സാമൂഹ്യ അകലം പാലിച്ചിടാം ലോക നന്മക്കായ് പ്രാർത്ഥിച്ചിടാം നമിച്ചിടാം ആ മാലാഖമാരെ രാപ്പകലറിയാതെ വേദനയൊപ്പുന്നവരെ ദൈവദൂതരായ് അണയുന്നവരേ നിങ്ങൾക്കൊരായിരം പ്രണാമം