എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:43, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി
നാം മനുഷ്യർക്ക് എല്ലാം നൽകി അമ്മയെപ്പോലെ പോറ്റിവളർത്തുന്ന നമ്മുടെ പ്രകൃതി. എന്തെല്ലാം ആണ് നമുക്ക്പ്രകൃതി നൽകുന്നത്. ശ്വസിക്കാൻ വായു,കുടിക്കാൻ ശുദ്ധജലം, കഴിക്കാൻ പോഷകസമ്യദ്ധമായ ഫലവർഗങ്ങൾ. നമ്മുടെ ആരോഗ്യ സംരക്ഷണത്തിനായി എണ്ണിയാലൊടുങ്ങാത്ത ഔഷധ സസ്യങ്ങളുടെ കലവറ. മഴ ലഭിക്കുന്നതിനായി മലനിരകൾ. തണൽ ലഭിക്കാനായി വ്യക്ഷങ്ങൾ. എന്നാൽ എല്ലാം നൽകുന്ന പ്രകൃതിയെ നമ്മൾ എങ്ങനെയൊക്കെയാണ് ചൂഷണംചെയ്യുന്നത്. വാഹനങ്ങളുടെ പെരുപ്പം, രാസമാലിന്യങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യംനിറഞ്ഞ ശ്വസനവായു, മാലിന്യം നിറഞ്ഞ ജലാശയം. മലനിരകൾ ഇടിച്ച് നികത്തുന്നു. വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നു. വയലുകൾ നികത്തുന്നു. എന്തെല്ലാം ദോഷങ്ങളാണ് നാം പ്രകൃതിക്ക് നൽകുന്നത്. നമ്മൾ പ്രകൃതിയോട് ചെയ്ത ഈ ചൂഷണങ്ങളുടെ പ്രതിഫലനങ്ങളാണ് പ്രളയവും, ഉരുൾപൊട്ടലും, മണ്ണിടിച്ചിലും, വർധിച്ചു കൊണ്ടിരിക്കുന്ന അന്തരീക്ഷ ഊഷ്മാവും, കാലാവസ്ഥാ വ്യതിയാനവും എല്ലാം. ഇത്തരത്തിൽ നാം പ്രകൃതിയെ വേദനിപ്പിക്കുന്നതു തുടർന്നാൽ നമ്മുടെ വരുംതലമുറയ്ക്ക് ശ്വസനവായു വില കൊടുത്തു വാങ്ങിക്കേണ്ടിവരും. അതുകൊണ്ട് വരും നാളുകളിൽ ഈ പ്രകൃതിയിൽ ജീവിക്കാൻ വേണ്ടി നമുക്ക് ഒരുമിച്ച് മുന്നേറാം. "പ്രകൃതിയെസംരക്ഷിക്കൂ സ്വയം രക്ഷിക്കൂ".
അരുണ സുജയ്
5 B എസ്സ്. എൻ. ഡി. പി. എച്ച്. എസ്സ്. എസ്സ്. പാലിശ്ശേരി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം