ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അക്ഷരവൃക്ഷം/ നല്ല നാളേയ്ക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
15:53, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേയ്ക്കായ്

അഖിലാണ്ഡലോകവും വിറപ്പിച്ച്
അതിവേഗം പടരുന്ന കാട്ടുതീയായ്
കൊടുംഭീകരനായ കൊറോണയിന്ന്
വിലസിടുന്നു ലോകമാകെ
വിദ്യയിൽ കേമനാം മാനവരൊക്കെയും
പകച്ചു നീങ്ങുന്നു ഈ വേളയിൽ
കണ്ണിലും കാണാതെ കാതിലും കേൾക്കാതെ
കൊറോണ നീയിത്രയും ഭീകരനോ.......
കണ്ണി പൊട്ടിക്കാം നമുക്കീ ദുരിതത്തിൻ
അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക് ഹസ്തദാനവും സ്നേഹസന്ദർശനവും
അല്പകാലം നേർന്നിടാം സ്നേഹത്തിൻ പൂച്ചെണ്ടുകൾ
ആരോഗ്യ പ്രവർത്തകരാമെല്ലാവർക്കും
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം നല്ല നാളേയ്ക്കായ്.

മിന്നു ബിനു
5 എ സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത