അഖിലാണ്ഡലോകവും വിറപ്പിച്ച്
അതിവേഗം പടരുന്ന കാട്ടുതീയായ്
കൊടുംഭീകരനായ കൊറോണയിന്ന്
വിലസിടുന്നു ലോകമാകെ
വിദ്യയിൽ കേമനാം മാനവരൊക്കെയും
പകച്ചു നീങ്ങുന്നു ഈ വേളയിൽ
കണ്ണിലും കാണാതെ കാതിലും കേൾക്കാതെ
കൊറോണ നീയിത്രയും ഭീകരനോ.......
കണ്ണി പൊട്ടിക്കാം നമുക്കീ ദുരിതത്തിൻ
അലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം നമുക്ക് ഹസ്തദാനവും സ്നേഹസന്ദർശനവും
അല്പകാലം നേർന്നിടാം സ്നേഹത്തിൻ പൂച്ചെണ്ടുകൾ
ആരോഗ്യ പ്രവർത്തകരാമെല്ലാവർക്കും
ജാഗ്രതയോടെ ശുചിത്വത്തോടെ
മുന്നേറിടാം നല്ല നാളേയ്ക്കായ്.