ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/ദൈവത്തിൻെറ സ്വന്തം നാട്)
ദൈവത്തിൻെറ സ്വന്തം നാട്
കേരളം ദൈവത്തിൻെറ സ്വന്തം നാട്.ധാരാളം മലകളും പുഴകളും ഉള്ള നാട്. എന്നാൽ നമ്മുടെ നാടിൻെറ അവസ്ഥ,മലകൾ നിരത്തികൊണ്ട്,ആഴ പ്രദേശങ്ങൾ നികത്തികൊണ്ട് വലിയ കെട്ടിടങ്ങൾ പണിതുയർത്തുക എന്നതാണ് വികസനം,എന്ന മിഥ്യാധാരണയിലാണ് വിദ്യ സമ്പന്നരായ മലയാളികൾ. പ്രകൃതിയും മനുഷ്യനും മനുഷ്യനും ഇതര ജീവികളും തമ്മിൽ സൂക്ഷമമായ നിരവധി ബന്ധമുണ്ട് പരിസ്ഥിതിയെ തുല്യമായി നിർത്തുക ഈ തുല്യത തെറ്റിക്കാൻ ശ്രമിക്കുന്നതും നാം തന്നെയാണ്.ഇതിൻെറ ഫലമായി കാലാവസ്ഥ വ്യതിയാനവും കാർഷിക തകർച്ചയും മഹരോഗങ്ങളും വളർച്ചയും ഉണ്ടാകുന്നു.നമ്മുടെ ഭക്ഷണശീലങ്ങളും ജീവിതശൈലികളും മാറ്റേണ്ടതുണ്ട്. രോഗങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്.ഒരു മോചനത്തിൻെറ വഴിയാണ് പരിസ്ഥിതി സംരക്ഷണം.വരും കാലങ്ങളിൽ ദുരന്തങ്ങളിൽ നിന്ന് മോചനം നേടാനുള്ള പരിപാടിയാണ് പരിസ്ഥിതി സംരക്ഷണം./P> പ്രകൃതിയെ അറിയാനും ആദരിക്കാനും നാം കടപ്പെട്ടവരാണ്.നമ്മുക്ക് ഒരുമിച്ച് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.മരങ്ങൾ വച്ചു പിടിപ്പിച്ചു,മഴവെള്ളം സംഭരിച്ചും,പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെയും നമ്മുടെ നാടിനെ സംരക്ഷിക്കാം നമ്മുടെ ഭൂമിയെ സംരക്ഷിക്കാം ദൃഢ പ്രതിജ്ഞ ചെയ്യാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ