ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണാക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണാക്കാലം

കൊറോണ എന്ന അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് ഉയരുന്നു ഞങ്ങൾ. മനുഷ്യജീവനുകളെടുക്കുന്ന മഹാമാരിയെ വീട്ടിലിരുന്നു തോൽപ്പിക്കാം ഒരുമയോടെ പൊലിഞ്ഞ ജീവനുകളുടെ വില മനസ്സിലാക്കിയ മനുഷ്യരേ ഇനിയെങ്കിലും മനസ്സിലാക്കൂ ജീവന്റെ രക്ഷ.എന്തിനും സർക്കാരിനെ പഴിക്കുന്ന ലോകമേ മനസ്സിലാക്കൂ നിങ്ങൾഅവരുടെ നന്മകൾ. സ്വന്തം ജീവൻ ത്യജിച്ചും നമ്മെ രക്ഷിക്കുന്ന മാലാഖമാരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ. പൊതുനിരത്തിൽ രാപ്പകലില്ലാതെകഷ്ടപ്പെടുന്ന നിയമപാലകർ ആണ് നമ്മുടെ രക്ഷകർ. കൊറോണ കൊണ്ടുള്ള എന്റെ നേട്ടങ്ങൾ പറയാതിരിക്കാൻ വയ്യ.കൊറോണ വന്നപ്പോഴാണ് തൊടിയിലെ മൂവാണ്ടൻ മാവ് കായ്ച്ചതും വീട്ടിലെ മുല്ല പൂത്തതും വീടിൻറെ ഒരു കോണിൽ കുഞ്ഞു കിളികൾ കൂടു കൂട്ടിയതും ഞാൻ കണ്ടത്.കോഴിക്കുഞ്ഞുങ്ങളോടുംപറമ്പിലെ വാടിക്കരിഞ്ഞ കറിവേപ്പിലയോടുംഅമ്മ സംസാരിക്കുന്നതായി കണ്ടത് .അമ്മയോടൊപ്പം ഒരുപാട് സമയം അടുക്കളയിൽപങ്കിട്ടതും ഇഷ്ടമുള്ളതെല്ലാം അമ്മ വെച്ചുണ്ടാക്കി തന്നപ്പോൾരുചിയോടെ കഴിച്ചതും കൊറോണവന്നപ്പോഴാണ്.കാണാൻ പറ്റാതെപോയ സിനിമകളും കേൾക്കാൻ പറ്റാതെപോയ പാട്ടുകളും ആസ്വദിച്ചതും കൊറോണ വന്നപ്പോഴാണ്.നാലു ചുവരുകൾക്കുള്ളിലെ ഈ ജീവിതംഅത്ര മനോഹരം ഒന്നുമല്ലെങ്കിലും ഇതാണെന്റെ കൊറോണക്കാലം.
കൊറോണ വൈറസിനെ നാടുകടത്താൻ ഒന്നായിപൊരുതാം നമുക്ക് വീടുകളിൽ......

അനന്യ എ
3 A ഗവ. എൽ. പി. എസ്. പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം