കപ്പക്കടവ് ജമാ അത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാന്ത്രികക്കല്ല്
മാന്ത്രികക്കല്ല്
ഒരു ഗ്രാമത്തിൽ ദാമ എന്ന ഒരു പെൺകുട്ടി ഉണ്ടായിരുന്നു.അവളുടെ അമ്മ മരിച്ചതു കൊണ്ട് അച്ഛൻ രണ്ടാം വിവാഹം കഴിച്ചിരുന്നു.രണ്ടു കുട്ടികളുടെ അമ്മയായിരുന്നു അവർ.അനു,സാഷ എന്നാണ് കുട്ടികളുടെ പേര്.കളിക്കുന്നതിനിടയിൽ ഒരു ദിവസം ദാമ അമ്മയെ ഒാർത്തു കരയാൻ തുടങ്ങി.പെട്ടെന്ന് അവളുടെ മുമ്പിൽ ഒരു ദേവത പ്രത്യക്ഷപ്പെട്ടു.ദേവത ദാമയോട് കാര്യങ്ങൾ തിരക്കി.അമ്മ മരിച്ച സങ്കടം ദേവതയോട് പറഞ്ഞു.നീ വിഷമിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട് ദേവത ഒരു മാന്ത്രികക്കല്ല് കൊടുത്തു.എന്തു ആഗ്രഹ വും നിറവേറ്റാൻ കഴിയുന്ന കല്ലായിരുന്നു അത്.ദാമ തന്റെ രണ്ടാനമ്മ എന്റെ അമ്മയെപ്പോലെ സ്നേഹം തരാൻ കഴിയന്നവരാക്കണേയെന്ന് മാന്ത്രികക്കല്ലു കൊണ്ട് ആഗ്രഹിച്ചു.താമസം വിനാ ദാമയുടെ ആഗ്രഹം സഫലീകരിച്ചു.പിന്നെ രണ്ടാനമ്മയുടെ സ്നേഹവും വാത്സല്യവുമാണ് അവൾ കണ്ടത്.അവൾ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ