വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഉറുമ്പും പുൽചാടിയും

Schoolwiki സംരംഭത്തിൽ നിന്ന്
11:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉറുമ്പും പുൽചാടിയും

അതൊരു വിളവെടുപ്പു കാലമായിരുന്നു. നല്ല കാലാവസ്ഥ' ഇഷ്ടം പോലെ തിന്നാനുമുണ്ട്. ഒരു പുൽചാടി ഇതൊക്കെ ആസ്വദിച്ചു കൊണ്ട് അലസമായി ചുറ്റിക്കറങ്ങി. അങ്ങനെ നടക്കുമ്പോൾ അവനൊരു ഉറുമ്പിനെ കണ്ടു.അത് കഠിനമായ ജോലിയാണ് 'ധാന്യമണികൾ ചുമന്നുകൊണ്ട് പോയി താമസ സ്ഥലത്തു ശേഖരിക്കുകയാണ്. അല്ല നീയെന്തിനാണ് ഇങ്ങനെ ജോലി ചെയ്യുന്നത്‌? വരൂ ഇത് ഉല്ലസിക്കേണ്ട സമയമല്ലേ ..? പുൽചാടി ഉറുമ്പിനോട് പറഞ്ഞു. അയ്യോ അത് പറ്റില്ല. വിശ്രമിക്കാൻ സമയമില്ല' ഒരുപാട് ജോലിയുണ്ട്. മഞ്ഞുകാലം ഉടനിങ്ങെത്തും ' അപ്പോഴേക്കും ആവശ്യമുള്ളത് ശേഖരിച്ചു വയ്ക്കണം. ഉറുമ്പു പറഞ്ഞു. ഹും., അതിന് ഇനിയുമെത്ര കാലം കിടക്കുന്നു 'ഇപ്പോൾ ഉല്ലാസമായി കഴിഞ്ഞുകൂടെ '? പുൽച്ചാടി പറഞ്ഞു. വേനൽ കാലം കഴിഞ്ഞു. മഞ്ഞുകാലമെത്തി. എല്ലാം മഞ്ഞു കൊണ്ട് മൂടി ' പുൽചാടി ഭക്ഷണമന്വേഷിച്ച് നടന്നു. ഒന്നും കിട്ടാനില്ല .പുൽചാടി ഉറുമ്പിൻ കൂടിൽ നിന്ന് ശബ്ദം കേട്ടു .പുൽച്ചാടി അകത്തുനിന്നു ചോദിച്ചു. എനിക്കും കൂടി ഭക്ഷണം തരുമോപട്ടിണിയാണ്. ഉറുമ്പിന് ദേഷ്യം വന്നു.ഞാൻ പാടുപെട്ട് ധാന്യം ശേഖരിച്ചപ്പോൾ നീ അലസമായി സുഖിക്കയായിരുന്നില്ലേ.....?പോ..... നിനക്കിവിടുന്നു ഒന്നും കിട്ടുകയില്ല. പുൽച്ചാടി പശ്ചാതാപത്തോടെ നടന്നു ' ഗുണപാഠം: സമ്പത്തു കാലത്തു തൈ പത്തു വച്ചാൽ ആ പത്തു കാലത്ത് കാ പത്തു തിന്നാം.😌✌️

ഷിസ ജെന്ന
1B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ