കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ഒരു കൊറോണ കാലത്ത്
ഒരു കൊറോണ കാലത്ത്
രാവിലെ എഴുന്നേറ്റപ്പോൾ അമ്മു ക്ലോക്കിലേക് നോക്കി. സമയം പത്തു മണിയായി. ചൈനയിൽ നിന്ന് വന്ന കൊറോണ എന്ന വൈറസ് കാരണം സ്കൂളുകളും മറ്റു സ്ഥാപനങ്ങളും തുറക്കുന്നതേയില്ല. ആ വൈറസ് കുറെ രാജ്യങ്ങളിൽ പടർന്നു പിടിച്ചിട്ടുണ്ടത്രെ.... ഇപ്പോൾ ടീ. വീ. യിലും പത്രങ്ങളിലും മറ്റു മാധ്യമങ്ങളിലും കൊറോണയെപ്പറ്റി മാത്രമേ വാർത്തയുള്ളൂ... അമ്മുവിന് വീട്ടിന്റെ ജനലിലൂടെ പുറത്ത് നോക്കാനേ കഴിഞ്ഞുള്ളു. അല്ലാതെ പുറത്തു പോകാൻ കഴിഞ്ഞില്ല. ഇപ്പോൾ പലരും പട്ടിണിയാണ്. അവളുടെ അമ്മ പത്രം വായിക്കുകയാണ്. ഗൾഫിൽ നിന്ന് വന്ന ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അമ്മ ഉച്ചത്തിൽ വായിക്കുന്നത് അവൾ കേട്ടു. ഇതെല്ലാം കേൾക്കുമ്പോൾ കരച്ചിൽ വരും. കാരണം അവളുടെ അച്ഛൻ ഗൾഫിൽ ആണ്. അവൾ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ പിന്നെയും വായിച്ചു: കൊറോണ പടരാതിരിക്കാൻ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. പത്രംവായിച്ചുകൊണ്ടിരിക്കെ അവളുടെ അമ്മയുടെ ഫോണിൽ അച്ഛൻ വിളിച്ചു.എന്നിട്ട് പറഞ്ഞു :'ഇവിടെ പട്ടിണിയാണ്, എനിക്ക് അവിടെ വരാതെ വേറെ വഴിയില്ല 'ഇതും പറഞ്ഞു അച്ഛൻ ഫോൺ വച്ചു. രണ്ടു ദിവസം കഴിഞ്ഞ് അച്ഛൻ വന്നു. അമ്മുവും അമ്മയും വേഗം അച്ഛനോട് വീടിന്റെ മുകൾ നിലയിൽ പോകാൻ പറഞ്ഞു. അമ്മു അച്ഛനെ ഒരു നോക്ക് മാത്രം കണ്ടു. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ അച്ഛന്റെ റിസൾട്ട് വന്നു 'പോസിറ്റീവ്'! കൂടാതെ അമ്മയ്ക്കും അമ്മുവിനും അച്ഛന്റേത് പകർന്നിട്ടുണ്ടായിരുന്നു. അവർ ഹോസ്പിറ്റലിൽ എത്തി.വല്ലാത്ത ഒരു അനുഭവം ആയിരുന്നു അവൾക്ക്. ചേച്ചിമാർ ഇല്ലാത്ത അവൾക്ക് കുറെ ചേച്ചിമാരെ കിട്ടി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവർ രോഗമുക്തരായി വീട്ടിലേക്ക് മടങ്ങി. അപ്പോഴും അവളുടെ മനസ്സിൽ ചൈനയെ കുറിച്ചും കൊറോണയെക്കുറിച്ചുമുള്ള ചിന്തകൾ ഒരു പേടിസ്വപ്നം പോലെ വീശിയടിക്കുന്നുണ്ടായിരുന്നു. ,,,,,,,,,,,,,,,,
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ