നിടുവാലൂർ യു .പി .സ്കൂൾ ചുഴലി/അക്ഷരവൃക്ഷം/കൊറോണയും നമ്മളും
കൊറോണയും നമ്മളും
നാട്ടിൽപടർന്നൊരു വൈറസ് നോവൽ കൊറോണ വൈറസ് ഭീതി വേണ്ട; ജാഗ്രത വേണം ഒറ്റക്കെട്ടായ് തുരത്തീടാം മരുന്നില്ല, മന്ത്രവുമില്ല കൈകൾ നന്നായ് കഴുകീടാം, സാമൂഹിക അകലം പാലിക്കാം മാസ്കുകളൊന്നുധരിച്ചീടാം വീട്ടിനുള്ളിൽ കഴിഞ്ഞീടാം അമ്പലമില്ല; പള്ളികളില്ല കാറുകളില്ല;ബൈക്കുകളില്ല റോഡിൽ വാഹനമൊട്ടുമില്ല നമുക്ക് വേണ്ടി കഷ്ടപ്പെടുന്നവരെ എന്നും നമ്മൾക്കോർത്തീടാം നല്ല മനുഷ്യരായ് മാറീടാം ജോലികൾ പലതും ഉണ്ടല്ലോ വീടും, പരിസരവും ശുചിയാക്കാം, തോട്ടമൊന്നു നോക്കീടാം പാചകമൊന്നു ചെയ്തീടാം ആടാം, പാടാം, വരച്ചീടാം മൊബൈലിൽ കുത്തി കളിച്ചീടാം പഠനപ്രവർത്തനം ചെയ്തീടാം വേലിക്കുള്ളിൽ നിന്നു കൊണ്ട് അതിജീവിക്കാം കൊറോണയെ ഒന്നിച്ചീടാം, പൊരുതീടാം ഐക്യത്തോടെ മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ, ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ, ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ, ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ, ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ