ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം       


ദൈവത്തിന്റെ സൃഷ്ടിയായ പ്രകൃതി എന്നത് നമ്മുക്ക് അമ്മയാണ് . ആ പ്രകൃതി എന്ന അമ്മയെ നാം നശിപ്പിക്കരുത്  . പ്രകൃതിയിൽ  മനുഷ്യൻ ഏൽപ്പിക്കുന്ന  പ്രഹരങ്ങൾ ലോക നാശത്തിന് കാരണമാകും . 
           ഈ ഭൂമിയിൽ ജീവിക്കുന്ന എല്ലാ ജീവജാലങ്ങൾക്കും രോഗ പ്രതിരോധ ശേഷി ഉണ്ടാവണമെങ്കിൽ മലിനമാകാത്ത ഒരു അന്തരീക്ഷം അത്യാവശ്യമാണ് . അവിടെ പരിസര ശുചിത്യത്തിന് വളരെ പ്രാധാന്യമുണ്ട്. വ്യക്തി ശുചിത്വത്തിലൂടെയും നല്ല ആഹാരത്തിലൂടെയും നാം ആരോഗ്യം സംരക്ഷിക്കാൻ പാട് പെടുമ്പോൾ അനാവശ്യമായ കൈകടത്തലുകൾ പ്രകൃതിക്ക് ദോഷങ്ങൾ ഉണ്ടാക്കുന്നു. 
       ഇന്ന്  പടർന്നു പിടിക്കുന്ന കൊറോണ മനുഷ്യൻ പ്രകൃതിയിലേക്കുള്ള കടന്ന് കയറ്റത്തിന്റേയും അതിക്രമങ്ങളുടേയും ഉത്തമ ഉദാഹരണങ്ങളാണ് . ഉന്നതകുലജാതനായ മനുഷ്യൻ പ്രകൃതിയേയും പ്രകൃതിയിലെ ജീവജാലങ്ങളെയും സംരക്ഷിക്കാതെ വന്യജീവികളെ പോലും ഭക്ഷിക്കുമ്പോൾ ഉണ്ടാക്കുന്ന അത്യാപത്താണ് ഇത്
             പരിസ്ഥിതി സംരക്ഷിക്കുകയും വ്യക്തി ശുചിത്യം പാലിക്കുകയും ചെയ്യ്താൽ മാത്രമേ മാറാരോഗങ്ങളിൽ നിന്നും നമ്മുക്ക് രക്ഷയുള്ളു 

ആതിര എസ്
6 A ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം