കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം ;നമുക്ക് തന്നെ ആപത്തു

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം ;നമുക്ക് തന്നെ ആപത്ത്
        ശോഭയും രാജനും ഊണ് കഴിക്കുമ്പോഴായിരുന്നു വീടിനു മുന്നിലൂടെ പരിചിതമല്ലാത്ത ഒരു ബൈക്ക് കടന്നു പോകുന്ന  ശബ്ദം കേട്ട് . രാജന് വിളമ്പുന്നതിനിടെ ജനാലയിലൂടെ കർട്ടൻ നീക്കി ശോഭ പുറത്തേക്കു നോക്കി പറഞ്ഞു "അത് രവിയാണല്ലോ രാജേട്ടാ, അവനിപ്പോ ബൈക്കിലായോ കറക്കം "

"ഏത് കോർപറേഷനിലെ രവിയോ? "രാജൻ ചോദിച്ചു "അത് തന്നെ "ശോഭ പറഞ്ഞു എന്തോ ഓർത്തെടുത്തു രാജൻ പറഞ്ഞു "കഴിഞ്ഞയാഴ്ച രവിയുടെ ചേട്ടൻ ബാബു പറഞ്ഞിരുന്നു രവിക്ക് സ്വർണമോ മറ്റോ കിട്ടിയെന്നു " "സ്വർണമോ "ശോഭ ആശ്ചര്യത്തോടുകൂടി ചോദിച്ചു "പ്ലാസ്റ്റിക്കും വേസ്റ്റും കൊണ്ടുപോകുന്ന അവനെവിടുന്നു സ്വർണം കിട്ടാനാ? " ഊണ് കഴിച്ചു രാജൻ എഴുന്നേറ്റു. സാധാരണ മരുന്നും വെള്ളവുമായി എത്തുന്ന ശോഭ പതിവില്ലാതെ മേശയ്ക്കരികിൽ തന്നെ എന്തോ ചിന്തിച്ചിരിപ്പാണ്. തന്റെ നിരസം പ്രകടിപ്പിക്കാതെ രാജൻ തന്നെ മരുന്നെടുത്തു കഴിച്ചു. ഉച്ചനേരത്തെ പതിവുറക്കം രാജൻ എഴുന്നേറ്റപ്പോഴും ശോഭ ആ ചിന്തയിൽ നിന്ന് പിൻമാറിയില്ല. കാര്യം തിരക്കിയപ്പോൾ മടിച്ചു മടിച്ചു ശോഭ പറഞ്ഞു "എന്റെ അനിയത്തിയുടെ കല്യാണത്തിന് നിങ്ങൾ വാങ്ങിച്ചുതന്ന വള എന്റെ കയ്യിന്നു കളഞ്ഞു പോയി രാജേട്ടാ. കല്യാണവീട്ടിൽ ഉണ്ടാകുമെന്നു കരുതി അനിയത്തിയോട് അവിടെ അന്വേഷിച്ചു നോക്കാൻ പറഞ്ഞിട്ടാണ് അന്ന് ഞാൻ വീട്ടിൽ തിരിച്ചു വന്നത് "രാജന് അരിശം കയറി, ശോഭയുടെ ശ്രദ്ധയില്ലായ്മയയെ അയാൾ കുറെ കുറ്റപ്പെടുത്തി. അപ്പോൾ ശോഭ തുടർന്നു "അന്ന് കല്യാണത്തിന് പോകും വഴി ആ ഗ്രൗണ്ടിന്റെ പുറകിൽ നമ്മൾ കളഞ്ഞ വേസ്റ്റിലെങ്ങാനും നഷ്ട്ടപെട്ടിരുന്നോ എന്നാ എന്റെ പേടി " "രവിക്ക് കിട്ടിയത് നിന്റെ വളയായിരിക്കുമോ? " രാജൻ സംശയം പ്രകടിപ്പിച്ചു. സ്ഥിരം വേസ്റ്റ് കൊണ്ടുപോയി കളയുന്നത് താനായത് കൊണ്ട് ഇതിൽ താനും ഉത്തരവാദിയാണെന്നു രാജനു തോന്നി. രവിയോട് വള തിരിച്ചു ചോദിക്കണമെങ്കിൽ വേസ്റ്റ് കൊണ്ടിടുന്നത് തങ്ങളാണെന്ന് സമ്മതിക്കേണ്ടിവരുമോ എന്ന് അവർക്ക് തോന്നി. "ഇത് നമുക്ക് കിട്ടണമെടി പൊതുസ്ഥലത് മാലിന്യം നിക്ഷേപിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും നമ്മൾ അത് ചെയ്തു. അതിനു ദൈവം തന്ന ശിക്ഷയാണെന്നു കരുതിക്കോ "രാജൻ പറഞ്ഞു. "ശരിയാ രാജേട്ടാ ഇനിയെങ്കിലും നമുക്ക് പൊതുസ്ഥലത് മാലിന്യം നിക്ഷേപിക്കാതെ വീട്ടിൽ തന്നെ സംസ്കരിക്കാം, അതും പ്രകൃതി മലിനീകരണം ഉണ്ടാക്കാതെ"ശോഭ പറഞ്ഞു.


'മാലിന്യം കൊണ്ട് നിറയേണ്ടതല്ല നമ്മുടെ ഈ സുന്ദരമായ ഭൂമി. നമുക്ക് ഒറ്റക്കെട്ടായി ഈ ഭൂമിയെ മാലിന്യ വിമുക്തമാക്കാം '.


ശിഖ . വി.എം
9 D കെ.ആർ.എച്ച് .എസ്.പാതിരിയാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ