കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കൂ
ശുചിത്വം പാലിക്കൂ
നമ്മുടെ ജീവിതത്തിൽ നാം പാലിച്ച് നിലനിർത്തേണ്ട വളരെ വലിയ ഒരു സ്വഭാവഗുണമാണ് ശുചിത്വം. വ്യക്തിശുചിത്വം മാത്രമല്ല ,ഗൃഹ ശുചിത്വം പരിസ്ഥിതി ശുചിത്വം എന്നിവയും ഞാൻ പാലിച്ചു നിലനിർത്തേണ്ട ശുചിത്വങ്ങൾ ആണ്. ശുചിത്വം തം പരിസ്ഥിതിയുടെ നന്മയ്ക്കും രോഗപ്രതിരോധത്തിനും വഴിയൊരുക്കുന്നു. അതുകൊണ്ടുതന്നെ എന്നെ ശുചിത്വം നാം പാലിച്ചേ തീരൂ. നഖം വെട്ടുക, കയ്യും കാലും വൃത്തിയാക്ക സൂക്ഷിക്കുക, ദിവസവും കുളിക്കുക, പല്ലുകൾ വൃത്തിയായിതേക്കുക, ടോയ്ലറ്റിൽ പോയതിനു ശേഷം കൈകൾ വൃത്തിയായി കഴുകുക, ആഹാരത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക, എന്നിവയാണ് വ്യക്തിശുചിത്വം കൊണ്ട് അർത്ഥമാക്കുന്നത്. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുന്നതിന് ഗൃഹ ശുചിത്വം എന്ന് പറയുന്നു. നമ്മുടെ ചുറ്റുപാടുകൾ കൾ വൃത്തിയായി തൂത്തുവാരി കൊതുകുശല്യം പോലുള്ളവ ഒഴിവാക്കേണ്ട മുന്നൊരുക്കങ്ങൾ ചെയ്യുക, ജലം കെട്ടി നിൽക്കുന്നതും പരിസ്ഥിതിയെ മലിനപ്പെടുത്തുന്ന തുമായ പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കൾ പ്രകൃതിയിൽ വലിച്ചെറിയാതെ ഇരിക്കുക, അങ്ങനെ ജലം മലിനപ്പെടുത്താതെ, പൊടിപടലങ്ങൾ സൃഷ്ടിക്കാതെ മരം വെട്ടാതെ പ്രകൃതിക്കും അവയിലെ സ്വാഭാവിക ഘടകങ്ങൾക്കും കോട്ടം തട്ടാത്ത വിധത്തിൽ പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കുക എന്നതാണ് ആണ് പരിസ്ഥിതി ശുചിത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇന്നത്തെ ആധുനിക ലോകത്തെ മനുഷ്യർ ശുചിത്വത്തിന് കാര്യത്തിൽ വളരെ പിന്നോട്ടാണ്. ഈയിടെയായി നമ്മുടെ ലോകത്ത് പലതരത്തിലുള്ള പകർച്ചവ്യാധികൾ പോലുള്ള മഹാമാരികൾ വ്യാപിക്കുന്നു ഇതിന് കാരണം നാം മനുഷ്യർ തന്നെയാണ് പരിസ്ഥിതിയുടെയും ശുചിത്വത്തിനും മഹത്വം അറിഞ്ഞിട്ടും നാം അത് പാലിക്കാതെ നിലനിൽക്കുന്നു. ഇതുപോലുള്ള പകർച്ചവ്യാധികളിൽ നിന്നും രക്ഷനേടാൻ ശുചിത്വം തന്നെ വേണം. എന്നാൽ എന്നാൽ ശുചിത്വം എന്നത് നമ്മുടെ ജീവിതശൈലിയിൽ അഭാവം ഉള്ള ഒരു സ്വഭാവഗുണം ആണ്. അതാണ് മാരകരോഗത്തിന് കാരണക്കാരൻ. നമ്മുടെ കേരളത്തിൽ 2018 ആ ഞ്ഞടിച്ച ച്ച മഹാപ്രളയം മലയാളിക്ക് മറക്കുവാൻ സമയമായിട്ടില്ല . 2019 ലും പ്രളയം സാരമായി കേരളത്തിൽ ബാധിച്ചു. ഇതുപോലുള്ള മഹാ വിപത്തുകൾ വന്നതല്ല മറിച്ച് നാമതിനെ ക്ഷണിച്ചുവരുത്തിയ താണ് എന്ന് പറയാൻ കാരണം നാം പ്രകൃതിയിൽ അർപ്പിക്കുന്ന ചൂഷണപ്രവർത്തനങ്ങളായ മരംവെട്ടൽ, കുന്നിടിക്കൽ വായുമലിനീകരണം, ജലമലിനീകരണം, അമിതമായ ഖനന പ്രവർത്തനങ്ങൾ, എന്നിവ പ്രകൃതിയിലെ സ്വാഭാവിക ഘടകങ്ങൾക്ക് ദോഷം ചെയ്തു അതിന് പ്രകൃതി നൽകുന്ന തിരിച്ചടിയാണ് ഇതുപോലുള്ള മഹാമാരികൾ കൾ ആ പ്രളയകാലത്ത് നാം മലയാളികൾ ഒറ്റക്കെട്ടായിരുന്നു നോ എന്ന് നമുക്ക് ജാതിയും മതവും വർണ്ണവും എല്ലാം അന്യമായിരുന്നു. പിന്നെ കേരളത്തിൽ 2018 വന്ന നിപ്പാ വൈറസ് അന്ന് കേരളത്തിൽ അനേകം പേർ മരിച്ചു ദൈവത്തിൻറെ മാലാഖമാർ എന്നറിയപ്പെട്ട ആരോഗ്യ പ്രവർത്തകരാണ് ഓരോ ജീവനും രക്ഷിച്ചെടുത്തത് . ഇപ്പോൾ ഇതേ നമ്മുടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവിപത്താണ് കൊറോണ വൈറസ് അഥവാ കോ വിഡ് 19 . ചൈനയുടെ വുഹാനിൽ ഉള്ള ഒരാളാണ് കൊറോളയുടെ സാന്നിധ്യത്താൽ ആദ്യം മരണപ്പെട്ടത്. ഇതിനെ ലോകാരോഗ്യസംഘടന മഹാമാരി എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരത്തിൽ പകർച്ചവ്യാധികൾ വ്യാപിക്കുമ്പോൾ ഉള്ള മുൻകരുതലുകളാണ് ചുമയ്ക്കുമ്പോൾ തൂവാല കരുതുക, ഇടയ്ക്കിടെ കൈകൾ കൾ സോപ്പ്, ഹാൻഡ് വാഷ്, സാനി റ്റൈസർ എന്നിവ ഉപയോഗിച്ച് കഴുകുക, പൊതു സ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് കരുതുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, പനിയുടെ ലക്ഷണം കണ്ടാൽ ഉടനടി ചികിത്സ തേടുക എന്നിവയാണ് മുൻകരുതലുകൾ. ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിച്ച് ശുചിത്വത്തോടെ പോരാടിയാ ലേ പകർച്ചവ്യാധികളിൽ നിന്നും രക്ഷ പ്രാപിക്കുവാൻ സാധ്യമാവുകയുള്ളൂ. ഇന്ന് പകർച്ചവ്യാധികളുടെ എണ്ണവും മരണവും വും ഗണ്യമായി വർധിക്കുന്നു. എന്നാൽ കേരളത്തിൽ 80 വയസ്സും 95 വയസ്സും ഉള്ള വൃദ്ധദമ്പതികൾ കൊറോണാ മുക്തരായി കാരണം നല്ല പ്രതിരോധ ശേഷി ഉള്ളതിനാലും കേരളത്തിലെ അതിലെ ചികിത്സാരംഗത്തെ മികവും കൊണ്ടാണ്. ഇഞ്ചക്കാട് ബാലചന്ദ്ര ന്റെവാക്കുകളിൽ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ എന്ന് തുടങ്ങുന്ന കവിതയിൽ ഉള്ളതുപോലെ ഇനി വരും തലമുറയ്ക്കായി പരിസ്ഥിതി ശുചിത്വം ഉള്ളതാക്കി സൂക്ഷിക്കണം. തീർച്ചയായും പ്രകൃതി എന്നത് ഒരു അമ്മയാണ് അതുകൊണ്ട് പരിസ്ഥിതി ശുചിത്വം ഉള്ളത്ആക്കുവാനും അവ സംരക്ഷിക്കുവാനും ഓരോ വ്യക്തിയും പോരാടണം എങ്കിലേ ഇതുപോലുള്ള മഹാമാരികൾ ഇന്നും അതിജീവനം സാധ്യമാവുകയുള്ളൂ... ഈ ഭൂമി ഭൂമി നമുക്ക് മാത്രം അവകാശപ്പെട്ടതല്ല ഇവിടെയുള്ള ജീവജാലങ്ങളുടെയും കൂടിയാണ് മാത്രമല്ല അത് വരുംതലമുറയ്ക്കായി മികച്ച നിലയിൽ കൈമാറുവാനും കൂടിയുള്ളതാണ് നാം ഭൂമിയിലെ ഗുണഭോക്താക്കൾ മാത്രമാണ്-കാറൽ മാക്സ് . അതിനാൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക അ ഒപ്പം പരിസ്ഥിതി സംരക്ഷിക്കുക. ഈ കൊറോണ കാലത്ത് ഇനി ഒന്നേ പറയാനുള്ളൂ ,സ്റ്റേ ഹോം സ്റ്റേ സേഫ് , അതിനാൽ നമുക്ക് രോഗ വിമുക്തമായ നല്ല ലോകത്തെയും ഒപ്പം തന്നെ എന്നെ ശുചിത്വമുള്ള പ്രകൃതിയേയും വാർത്തെടുക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം
സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം