വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത
 നമ്മുടെ എല്ലാം ജീവിതത്തെ ആകമാനം മാറ്റി മാറിച്ച സംഭവമാണ് അതിഭയങ്കരനായ ഒരു കുഞ്ഞു വൈറസ് കൊറോണ അഥവാ കോവിഡ് 19.
                     2019 ഡിസംബർ 31ന് ആണ് ആദ്യമായി ചൈനയിലെ വുഹാനിൽ ഇത് പ്രത്യക്ഷമാകുന്നത് .ലോകത്താകാമാനം നാശം വിതച്ചു കൊണ്ട് അതിവേഗമായി അത് പെയ്ത് ഇറങ്ങുകയാണ് .
                   നമ്മുടെ രാജ്യമായ ഇന്ത്യയിൽ ജനുവരി 30ന് വുഹാനിൽ നിന്ന് എത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ആയിരുന്നു ആദ്യമായി രോഗം സ്ഥിരികരിച്ചതും കോവിഡിന്റെ ആദ്യ വരവും .
                 ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗബാധ്യതരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരുന്നതായി നാം പത്രമാധ്യമങ്ങളിലൂടെയെല്ലാം നിരന്തരം കണ്ടുകൊണ്ടിരിക്കുന്നവയുമാണ്. ഇതിൽ വലിയ പങ്കും ഇന്ത്യക്കാരാണ്. 
                   മാർച്ച് 22നാണ് പ്രധാനമന്ത്രി ജനതാ കർഫു ഏർപെടുത്തിയത് .അന്ന് എന്റെയും നമ്മുടെ എല്ലാം ജീവിതത്തിൽ ആദ്യമായി നമ്മുടെ ആരാധന ആലയങ്ങൾ അടച്ചു .ഇതുവരെയും നമ്മൾ അനുഭവിച്ചിട്ടില്ലാത്ത ഒരു സംഭവ വികാസം ആയിരുന്നു അത് .
                 ലോക്ക്ഡൗൺ ആരംഭിച്ചതോടെ ജനജീവിതം വളരെ ആശങ്കയിലായി .രാഷ്ട്രീയകാരുടെയും ആരോഗ്യപ്രവർത്തകാരുടെയെല്ലാം മികച്ച പിന്തുണയും സർക്കാരുടെതായ നിർദേശങ്ങളുമനുസരിച്ചു ജനങ്ങൾ ലോക്ക്ഡൗൺണുമായി ഏറെക്കുറെ പൊരുത്തപെട്ട് കഴിഞ്ഞു .
                      കൊറോണ എന്ന വൈറസിനെതിരെ അതീവജാഗ്രതയാണ് വേണ്ടത് എന്ന ഓർമപെടുത്തലുമായി ആരോഗ്യപ്രവർത്തകരും സർക്കാരും നമ്മോട് ഒപ്പം ഉണ്ട് .വൈറസിനെ തടയാൻ ആയി 20 സെക്കന്റ്‌ കൈകഴുകാൻ ജനങ്ങൾക്ക് നിർദേശം നൽകി . സാനിറ്റൈസറും ഹാൻഡ് വാഷും ഉപയോഗിക്കാൻ നാം ശിലിച്ചു .
               സർക്കാർ നിയന്ത്രണങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങളും നാം പാലിച്ചു വേണം ഈ വലിയപോരാട്ടത്തിൽ പങ്കാളിയാകാൻ .
                     ജാഗ്രത എന്നതിന് അപ്പുറം പ്രാർത്ഥന എന്ന വലിയ ആയുധം കൊണ്ട് ഈ വൈറസിനെ തോൽപ്പിച്ചേ തീരൂ.
സാനി.എസ്.എസ്
9B വിക്ടറി.വി.എച്ച്.എസ്.എസ്.ഓലത്താന്നി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം