സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം
         പ്രതിരോധം എന്നാൽ ഏതൊരു സാഹചര്യത്തെയും തരണം ചെയ്തു മുന്നേറാനുള്ള മുൻകരുതൽ അല്ലെങ്കിൽ പൊടുന്നനെ ഉണ്ടാകുന്ന ഒരു കാര്യത്തെ നേരിടാൻ നാം സ്വീകരിക്കുന്ന മാനദണ്ഡമാണ്. അസുഖങ്ങൾ വിരളമല്ലാത്ത ഈ കാലഘട്ടത്തിൽ രോഗ പ്രതിരോധം എന്നത് ശ്രമകരമായ ഒരു ദൗത്യമാണ് .രോഗം വരുന്നതിനു മുമ്പ് വരാതിരിക്കുവാനുള്ള മുൻകരുതൽ തേടാം അഥവാ രോഗം വന്നതിനു ശേഷമാണെങ്കിൽ അത് വ്യാപിക്കാതിരിക്കാൻ നമുക്ക് മാനദണ്ഡങ്ങൾ സ്വീകരിക്കാം 
      നാം ഉൾപ്പെടുന്ന ഈ ലോകം മഹാമാരികളുടെ കരിനിഴലുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് .പ്രത്യേകിച്ച് കൊറോണയെന്ന വൻ വിപത്ത് പടർന്ന് പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ,രോഗ പ്രതിരോധം എന്നത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് അനുസരണം എന്ന വലിയ പാഠം ആണ് .വന്നെത്തിയതിനെ തുരത്തി ഓടിക്കുകയാണ് നാം ഓരോരുത്തരുടേയും ലക്ഷ്യം. അതിനായി നാം മറ്റൊരാളെ കേൾക്കുക, അനുസരിക്കുക എന്നതാണ് ഈ കാലത്തെ ഏറ്റവും വലിയ രോഗ പ്രതിരോധം.
     നമ്മൾ ആയിരിക്കുന്ന ചുറ്റുപാടുകൾ എത്ര തന്നെ സുരക്ഷിതമാണെങ്കിലും, ഈ ഒരു അവസരത്തിൽ ദൈവതുല്യരായി ഈ മഹാമാരിക്ക് എതിരെ പോരാടാൻ സഹായിക്കുന്ന എല്ലാ വ്യക്തികളും പറയുന്നവ നാം കേൾക്കണം ,അനുസരിക്കണം. ഞാൻ എന്ന ഭാവം എടുത്തു കളഞ്ഞ് നമ്മൾ എന്ന ബോധ്യത്തോടെ അകലം പാലിക്കാം. ഇതിനായി നമുക്ക് അനുസരിക്കാം, പ്രതിരോധിക്കാം, മുന്നേറാം.....
                  
               നന്ദി

അമീഷ ഡോമിനിക്ക്
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം