ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കോവിഡ് മരം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് മരം

ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനത്തിൽ ആരെയും ഫൂളാക്കാതെ ഭൂമിയെ കൂളാക്കാൻ ഒരുനാരകത്തിന്റെ തൈ നട്ടു. ദിവസവും നാലും അഞ്ചും പ്രാവശ്യം വെള്ളമൊഴിച്ചു. നല്ല വെയിലല്ലേ. ചൂട് അധികം തട്ടാതിരിക്കാൻ ചുവട്ടിൽ ചകിരിയും ഉണങ്ങിയ ഇലകളും ഇട്ടുകൊടുത്തു.

പരിസ്ഥിതി ദിനത്തിൽ നട്ട വേപ്പിന്റെ അടുത്തു തന്നെയാണ് നാരകവും നട്ടത്. ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിലാണോ, ഞാനിപ്പോള് നാരകത്തിനു വെള്ളം ഒഴിക്കുമ്പോൾ അതിനും ഒഴിക്കുന്നത് കൊണ്ടാണോ വേപ്പിനും പുതിയ ശാഖകൾ ഉണ്ടാവുന്നുണ്ട്. ഇതിന്റെ കൂടെ രണ്ട് മാവിൻ തൈകളും ഞാൻ നട്ടു. മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും നമ്മൾ വിചാരിച്ചാൽ ചെടികൾ വച്ച് പിടിപ്പിക്കാം എന്ന് എനിക്ക് മനസ്സിലായി. എന്തായാലും ഞാൻ എന്റെ നാരകത്തിന് ഒരു പേരിട്ടു. "കോവിഡ് മരം"

അനന്തു.എം
2 എ ഐ ഐ എ എൽ പി സ്കൂൾ ചേരൂർ
കാസറഗോഡ് ഉപജില്ല
കാസറഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം