ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/ഒഴിഞ്ഞ തെരുവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:42, 19 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/ഒഴിഞ്ഞ തെരുവുകൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിഞ്ഞ തെരുവുകൾ

നിശ്ശബ്ദമായ ഒരു അന്തരീക്ഷം
തെരുവുകൾ വിജനമായി മാറി
പാതയോരങ്ങൾ തീർത്തും
മൗനത്തെ വരവേറ്റി
കാറ്റുകളിൽ പോലും
മലിനമാകാത്ത സുഗന്ധം
വിശന്ന വയറുമായ് നായ്ക്കൾ
അലഞ്ഞു നടക്കുന്നു
വഴിയോരങ്ങൾ ശ്മശാന
മൂകതയിലെന്നപോൽ
ഇന്നലെ വരെ മനുഷ്യ വാസത്താൽ
മലിനമായ വീഥികൾ
ഇന്നു ശുദ്ധവും ശാന്തവുമായ
അന്തരീക്ഷത്താൽ
തെരുവുകൾ പോലും സുന്ദരമായി.

ആസിഫ് എം.
9 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത