ജി എൽ പി എസ് മാതമംഗലം/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച മഹമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകത്തെ വിറപ്പിച്ച മഹമാരി      
           മനുഷ്യൻ ഉൾപ്പെടെയുള്ള സസ്ഥനികളെ ബാധിക്കുന്നവൈറസുകളാണ് കൊറോണ വൈറസുകൾ. സസ്തനികളുടെ ശ്വാസനാളിയെയാണ് ഇത് ബാധിക്കുന്നത്. 1937 ലാണ് ആദ്യമായി ഈ കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. ഇപ്പോൾ 2019 ഡിസംബർ 8 ന് ചൈനയിലെ വുഹാൻ മർക്കറ്റിലാണ് ഇത് ആദ്യമായി റിപ്പോർട്ട് ചെയ്തത്.ഈ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നതാണ്.
           സാധാരണ ജലദോഷപ്പനിയെപ്പോലെ ശ്വാസകോശനാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്,ചുമ,തൊണ്ടവേദന,തലവേദന,പനി തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.രോഗം ഗുരുത്തരമായാൽ മരണം സംഭവിക്കാം. ലോകാരോഗ്യ സംഘടന കൊറോണ രോഗത്തെ മഹമാറിയായി പ്രഖ്യാപിച്ചു.
                 കൊറോണ വൈറസ് ശരീരസ്രവങ്ങളിൽ നിന്നാണ് പകരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും.വായും മൂക്കും  മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും .വൈറസുള്ള ആൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിലും വൈറസ് സാന്നിധ്യം ഉണ്ടാകാം.ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്‌ പിന്നീട് ആ കൈകൾ കൊണ്ട് കണ്ണിലൊ മൂക്കിലോ മറ്റോ തോറ്റാലും രോഗം പടരും.
              കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല.രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന്‌ മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്.പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയിൽ പനി ക്കും വേദനയ്ക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്.രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നില നിർത്തുന്നതിന് ധാരാളം വെള്ളം കുടിക്കണം.
              പരിസരശുചിത്ത്വം പാലിക്കുക,വ്യക്തി ശുചിത്ത്വം പാലിക്കുക,കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക.രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക ഇവയാണ് രോഗം വരാതിരിക്കാനുള്ള പ്രതിരോധ മാർഗങ്ങൾ
വൈഗ കെ വി
3 C ജി എൽ പി സ്കൂൾ മാതമംഗലം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം