ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/അക്ഷരവൃക്ഷം/നന്മയുടെ വെളിച്ചം

Schoolwiki സംരംഭത്തിൽ നിന്ന്
നന്മയുടെ വെളിച്ചം
<poem>

രണ്ടായിരത്തിരുപതു മാർച്ച് മാസം


ഭീതിയുടെ മാസമല്ലോ, വർഷവും .

കൊറോണയെന്ന വിപത്തിലൂടെ


ജീവനുകളെത്ര പൊലിഞ്ഞു പോയ്


അതിജീവനത്തിൻ പുതു വെളിച്ചം

പരത്തുവാനായ്


സൂര്യനായ് നന്മകൾ പടരട്ടെ!


പുലർവേളകളിലെന്നും

നന്മ തൻ പ്രകാശം വിടർന്നിടട്ടെ!


വീട്ടിലടച്ചിടാൻ കഴിയില്ല കാലമേ

അതിജീവിക്കും ഞങ്ങളിക്കാലത്തെ

രോഗപ്രതിരോധ മാർഗങ്ങളിലൂടെ .


കോവിഡ് മഹാമാരി തന്നിക്കാലത്ത്


മർത്യർ നാം നന്മകൾ തിരിച്ചറിയാം.

നാട്ടിൽ നിന്നന്യമായിപ്പോയ

നാടൻകൃഷിരീതികൾ

തിരിച്ചു വരട്ടെ!

പ്രാർത്ഥിക്കാം നമുക്കൊരു

നല്ല നാളെയ്ക്കായ് നല്ലൊരു നാട്ടിനു വേണ്ടി നിത്യം.


നല്ലൊരു നവലോകത്തിനായ് നിത്യം.