ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/അക്ഷരവൃക്ഷം/മുന്നോട്ട്....

Schoolwiki സംരംഭത്തിൽ നിന്ന്
മുന്നോട്ട്


ഹേ മനുഷ്യാ നിന്നോട് ചോദിക്ക നീ 
നിൻ അഹന്ത തൻ ഓട്ടപാച്ചിലിനിടയിൽ 
ക്ഷണ ഭംഗുരമാം നിൻ ജീവിതത്തെപ്പറ്റി ചിന്തിച്ചുവോ ?
കിഴക്ക് അർക്കനുദിച്ചുണരുന്ന നേരം മുതൽ അസ്തമനം വരെ 
ജീവിതത്തിൻ ഓട്ടപാച്ചിലിനിടയിൽ 
തിരിഞ്ഞൊന്നു നോക്കുവാൻ പോലും നേരമില്ലാത്ത നിൻ ജീവിതത്തിൽ 
പിന്നിലേക്കു നോക്കുവാൻ ഒരു ദിനം വന്നു... 
ഓരോ മനുഷ്യരാശിയും ഭയപ്പാടോടെ നോക്കുന്ന 
"കൊറോണ" എന്ന ഭീകരൻ വന്നു.. 
ജീവന്റെ  ഉൾത്തുടുപ്പിനായി കേഴുന്നു മനുഷ്യർ 
ശുദ്ര ജീവിയും വന്മലയും ഒന്നാണെന്ന സത്യം. 
എല്ലാ മനുഷ്യരും ഒന്നാണെന്ന് തോന്നുന്ന നിമിഷം 
ഒരമ്മതൻ മക്കളല്ലേ നമ്മൾ, 
നമ്മൾ തൻ സിരകളിൽ ഒരു രക്തം 
ആ കൊടും ഭീകരനെ ഒരുമയോടെ തളർത്തും നമ്മൾ 
അതിജീവനത്തിന്റെ പാതയിൽ നിന്നും 
പ്രകാശം പറത്തുമാറാകട്ടെ നമ്മൾ.

 

അരുണിമ ആർ എസ്
8 ബി ഗവ: എച്ച്. എസ്. വെയിലൂർ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത