ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/അക്ഷരവൃക്ഷം/പാരിസ്ഥിതിക പ്രശ്നങ്ങൾ
ശുചിത്വവും ഭക്ഷണവും ആരോഗ്യത്തിനായി
പാരിസ്ഥിതിക പ്രശ്നങ്ങളിൽപ്പെട്ട് ലോകം ഇന്ന് നട്ടം തിരയുകയാണ്. തന്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിയ്ക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചും. ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. വൻ തോതിലുള്ള ഉത്പാദനത്തിന് വൻതോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി .ഇതിന്റെ ഫലമായി ഗുരുതര പ്രതിസന്ധികളിലേക്ക് പരിസ്ഥിതി നീങ്ങി. ലോകം നേരിടുന്ന പ്രധാന വെല്ലുകളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .എല്ലാ രാജ്യത്തും പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തകൾ കുറക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ച് കൊണ്ടിരിക്കുന്നു. മനുഷ്യന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായി കൊണ്ട് നിരവധി പാരിസ്ഥിതിക പ്രശനങ്ങൾ പ്രതിദിനം വർദ്ധിക്കുന്നു. ഇയൊരു പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ സമഗ്രമായി പഠിക്കകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുകയുമെന്നത് നമ്മുടെ സാമൂഹിക ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരു പാട് സവിശേഷതകളുണ്ട്. സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും, വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ് - നിർഭാഗ്യവശാൽ പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിന്റെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയായി കൊണ്ടിരിക്കുന്ന നമ്മുടെ നാടിന്റെ ഈ പോക്ക് അപകടത്തിലേക്കാണ്. നമ്മുടെ വീടും പരിസരവും എങ്കിലും പ്ലാസ്റ്റിക് വിമുക്തമാക്കുക, മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുക, കൃതൃമ സാധനങ്ങൾ ഉപയോഗിക്കുന്നത് കുറച്ച് കൊണ്ട് വരുക.. എന്നാൽ മാത്രമേ നമുക്ക് എല്ലാവിധ രോഗങ്ങളിൽ നിന്നും മോചനം കിട്ടുകയുള്ളു. ഇന്ന് പടർന്ന് കൊണ്ടിരിക്കുന്ന covid-19 എന്ന മഹാമാരി നമ്മളിലേക്ക് എത്താൻ കാരണം നമ്മൾ പ്രകൃതിയെ നശിപ്പിച്ചത് മൂലമാണ്. പ്രകൃതിയുടെ ഓരോ നാശത്തിനും കാരണം നമ്മൾ തന്നെയാണ് എന്ന് നാം മനസ്സിലാക്കണം.ഇനി എങ്കിലും പ്രകൃതിയെ സംരക്ഷിച്ച് രോഗങ്ങളെ അകറ്റി നിർത്തി നമുക്ക് ഒറ്റക്കെട്ടായി മുന്നേറം. അതു കൊണ്ട് നാം ഓരോരുത്തരും ശ്രദ്ധിക്കണം. അവനവൻ്റെ പരിസ്ഥിതിയും വിടും എപ്പോയും വൃത്തിയായി സൂക്ഷിക്കണം. ഇന്നു നമ്മുടെ ഇടയിൽ പടരുന്ന മാരകമായ വൈറസിനെ പോലും നമുക്ക് അകറ്റാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |