ഗവ. എച്ച് എസ് എസ് വടുവൻചാൽ/അക്ഷരവൃക്ഷം/പ്രകൃതി നൽകുന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി നൽകുന്ന പാഠം

ജീവികൾ കരുണയുള്ളവരാണ്. ഉദാഹരണത്തിന് ശലഭത്തിന്റെ കാര്യം തന്നെ നോക്കാം. ശലഭത്തിന്റെ ലാർവയായ പുഴു അത് ഉപജീവനത്തിന് ആശ്രയിക്കുന്ന ചെടിയുടെ ഇലകളും മറ്റും ഭക്ഷിക്കുന്നു. ഈ ലാർവ പിന്നീട് ശലഭമാകുമ്പോൾ പൂക്കളിൽ നിന്നും തേൻ നുകരുന്നു. അടുത്ത പൂവിൽ ചെന്നിരിക്കുമ്പോൾ പൂമ്പൊടി കൈമാറ്റം ചെയ്യുന്നു. ഇത് പരാഗണത്തെ സഹായിക്കുന്നു. എങ്ങനെയായാലും കിട്ടിയ സഹായം തിരിച്ചു കൊടുക്കുന്നുണ്ട് ശലഭം. എന്നാൽ മനുഷ്യർ ഇങ്ങനെയൊന്നുമല്ല. മനുഷ്യർ തങ്ങളെ സഹായിക്കുന്ന ഭൂമിയെ തിരിച്ച് സഹായിക്കാതെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇനിയും തിരുത്താൻ മനുഷ്യർക്ക് കഴിയും. പ്രകൃതിയിൽ നിന്നും പഠിക്കാൻ തയ്യാറാവുക.

മിൻഹാജ് മുസമ്മിൽ
8 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വടുവൻചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം