സാൻതോം എച്ച്.എസ്. കണമല/അക്ഷരവൃക്ഷം/അമ്മഭൂമിയുടെ സാന്ത്വനം

Schoolwiki സംരംഭത്തിൽ നിന്ന്
14:52, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മഭൂമിയുടെ സാന്ത്വനം

എന്റെ മക്കളാം എൻ പ്രിയപ്പെട്ടവർ
എന്നെത്തന്നെയും വിറ്റവരെങ്കിലും
എന്റെ വസ്ത്രമാം മാമരക്കൂട്ടത്തെ
ആകെ മൊത്തം നശിപ്പിച്ചുവെങ്കിലും
എന്റെ രക്തമാം തോടും നദികളും
മലിനമാക്കി രസിച്ചവരെങ്കിലും
മണ്ണുമാന്തിയന്ത്രങ്ങൾ കൊണ്ടവർ
നെഞ്ചു കീറിപ്പൊളിച്ചതിൻ വേദന
ഒക്കെ ഉള്ളിലെ നീറ്റലാണെങ്കിലും
മാറിയൊന്ന് ചിന്തിച്ചു ജീവിച്ച്
പ്രകൃതിയോട് സമരസപ്പെട്ടിട്ട്
നന്മ ചെയ്ത് മുന്നേറുമെന്നു ഞാൻ
കരുതിടുന്നു കരുതലായീടുന്നു

മരണമാരിയിന്നരികിലെത്തീടുമ്പോൾ
കനിവുതേടുന്നൊരെൻ പ്രിയ കണ്മണി
കരളുടയാതെ ജാഗ്രത കാട്ടുക
അമ്മയുണ്ട് നിന്റൊപ്പമെന്നോർക്കുക! 

രഞ്ജിതദേവ്
10 എ സാൻതോം ഹൈസ്കൂൾ കണമല
കാഞ്ഞിരപ്പള്ളി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത