ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/സാഹോദര്യത്തിന്റെ നിറവ്
സാഹോദര്യത്തിന്റെ നിറവ്
പിഹു പട്ടണത്തിലായിരുന്നു അവർ താമസിച്ചിരുന്നത് .അവർ തങ്ങളുടെ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയായിരുന്നു .അർജുനും ഗഗനും നന്നായി പഠിക്കുമായിരുന്നു.ഒരു അവധിക്കാലത്തു അവർ കുടുമ്പത്തോടെ യാത്രപോയി.എല്ലാവരും വളരെ ആനന്ദത്തിലായിരുന്നു.ആ യാത്ര പൂർത്തിയാകുന്നതിനു മുൻപ് വിധി ലോറിയുടെ രൂപത്തിൽ ഇരുവരുടെയും ജീവിതത്തിൽ ദുരന്തം വിതച്ചു.നിർഭാഗ്യവശാൽ ആ ദുരന്തത്തിൽ അർജുനും ഗഗനും അനാഥരായി.പിന്നെ അവർ ജീവിച്ചത് ചേച്ചിയോടൊപ്പം ആയിരുന്നു.അധ്യാപികയായ അവൾ അവരെ പഠിപ്പിച്ചു.സാവധാനം മൂന്നുപേരും പിരിയാൻ കഴിയാത്തവിധം അടുത്തു .അന്നത്തെ ദുരന്തം അർജുന്റെയും ഗഗന്റെയുംജീവിതത്തിലെ ദീപങ്ങൾ കെടുത്തിയെങ്കിലും അണഞ്ഞ ദീപങ്ങളെ വീണ്ടും തെളിയിക്കാൻ ദിവ്യക്കു കഴിഞ്ഞു. വർഷങ്ങൾക്കു ശേഷം ഇരുവരും തങ്ങളുടെ ജീവിത ലക്ഷ്യമായിക്കണ്ട പട്ടാളക്കാരായി ധീരജവാന്മാരായി മാറി .അവരുടെ ആഗ്രഹങ്ങളുടെ സാക്ഷാത്കാരത്തിനുവേണ്ടി ദിവ്യ തന്റെ വികാരങ്ങൾ എല്ലാം ഉള്ളിലൊതുക്കി.അവർ ഇരുവരും സത്യസന്ധതയോടെ രാജ്യത്തിനുവേണ്ടി പോരാടി.മന്ദംമന്ദമായി ഗഗന്റെ സത്യസന്ധത നിലച്ചു തുടങ്ങി.രാജ്യത്തിൻറെ രഹസ്യങ്ങൾ ശത്രു രാജ്യത്തിന് ചോർത്തികൊടുക്കുന്ന ചാരനായി മാറി .ഒരിക്കൽ ശത്രുരാജ്യവുമായി ജവാന്മാർക്ക് യുദ്ധം ചെയ്യേണ്ടിവന്നു.ആ യുദ്ധം ആസൂത്രിതമായി നീങ്ങുമായിരുന്നു.പക്ഷെ ഗഗന്റെ ചാരപ്പണി എല്ലാം തകർത്തു.ഇന്ത്യയിലെ ഓരോജവാനും മരിച്ചുവീണു.ഒടുവിൽ ജീവനോടെ ഉണ്ടായിരുന്നത് അർജുനും ഗഗനും ജയ്യും മാത്രമായിരുന്നു.പാകിസ്ഥാൻ പട്ടാളക്കാരുടെ നാല് ബുള്ളറ്റിൽ അർജുവും ജയ്യും ലോകത്തോട് വിടപറഞ്ഞു.തന്റെ സഹോദരന്റെ മരണത്തിനു കാരണം താനാണെന്ന കുറ്റബോധം ഗഗനെ വല്ലാതെ തളർത്തി ."ഹേ പാകിസ്ഥാൻ പട്ടാളക്കാരേ നിങ്ങളുടെ രണ്ടു ബുള്ളറ്റിൽ എന്റെ സഹോദരന്റെ ജീവനാണ് പൊലിഞ്ഞത് .നിങ്ങളെ ഞാൻ വെറുതെ വിടില്ല."ഇത്രയും പറഞ്ഞുകൊണ്ട് പാകിസ്ഥാൻ പട്ടാളത്തെയെല്ലാം കൊന്നൊടുക്കി.പാണ്ഡവശിബിരത്തിൽ കടന്നുകയറി അശ്വത്ഥമാവ് നടത്തിയ അരുംകൊല പോലെ ഭയാനകമായിരുന്നു അത്.ദേശദ്രോഹിയായ ഗഗൻ ഒടുവിൽ തന്റെ സഹോദരൻ പോയടുത്തേക്ക് യാത്രയായി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ