ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

അത്ഭുതങ്ങളും വൈവിധ്യങ്ങളും നിറഞ്ഞതാണ് നമ്മുടെ പരിസ്ഥിതി. കിളികളുടെ ശബ്ദങ്ങളും അരുവികളുടെ കള കള നാദവുമൊക്കെ നമ്മുടെ പരിസ്ഥിതിയുടെ മനോഹാരിത വ്യക്തമാക്കുന്നു. പരിസ്ഥിതി മലിനീകരണം നാം കണ്ടുവരുന്ന മറ്റൊരു പ്രശ്നമാണ്. വാഹനങ്ങളിൽ നിന്ന് പുറപ്പെടുന്ന മലിനമേറിയ പുക നമ്മുടെ അന്തരീക്ഷത്തിലുള്ള വായുവിനെ ബാധിക്കുന്നു. പലതരം രോഗങ്ങൾ വരാൻ കാരണമാകുന്നു. ഇതുപോലെ തന്നെ മരങ്ങൾ മുറിക്കുന്നത്, കുന്നിടിക്കുന്നത്, വയലുകൾ നികത്തുന്നത് ഇതൊക്കെ അവാസവ്യവസ്ഥയെ ഇല്ലാതാകുന്നു. ഇതിനു കാരണം നാം ഓരോരുത്തരുമാണ്. നാം കാരണമാണ് പരിസ്ഥിതി നശിക്കുന്നത്. പരിസ്ഥിതിയെയാണ് നമ്മൾ ഓരോ ദിവസവും ആശ്രയിക്കുന്നത്. പക്ഷെ നമ്മൾ ആ പരിസ്ഥിതിയെ തന്നെ അമിതമായി ഉപയോഗിക്കുന്നു. എത്രയോ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയാണ് നാം ഓരോ ദിവസമായി നശിപ്പിക്കു ന്നത്. എല്ലാവരും ഒന്ന് ഓർത്താൽ നല്ലത്. ഇങ്ങനെ നാം പരിസ്ഥിതിയെ അമിതമായി ഉപയോഗിച്ചാൽ അടുത്ത തലമുറയ്ക്ക് ഇവിടെ വസിക്കാൻ കഴിയില്ല. പരിസ്ഥിതിയില്ലെങ്കിൽ നാമും മറ്റു ജീവജാലങ്ങളും ഉണ്ടാകില്ല.

പരിസ്ഥിതിയില്ലെങ്കിൽ, "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ? "

അഖില എസ്.
6 B ഗവ. യു. പി. എസ് ., വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - nixonck തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം