ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/അക്ഷരവൃക്ഷം/ജാഗ്രതയോടെ നമ്മുടെ ലോകം
ജാഗ്രതയോടെ നമ്മുടെ ലോകം ''''ലോകം ഇന്ന് നിശ്ചലം, എങ്ങും ഭീതിയുടെയും ജാഗ്രതയുടെയും മാത്രം നിഴൽ പതിയുന്നു. പരസ്പരം ബന്ധുക്കളെ നേരിൽ കാണാതെ നാം ഇന്ന് ഒതുങ്ങികൂടുന്നു....
ഓരോ വീടുകളിലും കുടുംബബന്ധങ്ങൾക്കു മൂല്യം നൽകുന്നു യാത്രകൾ ഒഴിവാക്കി,തിയേറ്റർ സിനിമ കാഴ്ചകൾ അവസാനിപ്പിച്ചു, അനാവശ്യ ഷോപ്പിംഗ് നിർത്തി, നാം ഓരോരുത്തരും അവരവരുടെ വീട്ടിൽ കഴിഞ്ഞു കൂടുന്നു. സ്വർഗ്ഗരാജ്യം, വികസിത രാജ്യം ,സമ്പന്ന രാജ്യം എന്നൊക്കെ വിശേഷി പ്പിച്ച പല രാജ്യങ്ങളും ഇന്നു ഒരു വൈറസിനു മുമ്പിൽ മുട്ട് മടക്കുന്നു. സംസ്കരിക്കാൻ പോലും സ്ഥലമില്ലാതെ മൃതദേഹങ്ങൾ കുന്നുകൂടുന്നു.... നമ്മൾ കേൾക്കുന്നതും കാണുന്നതും ഒരു ദു: സ്വപ്നമാണെന്ന് തോന്നുന്നു. എന്നാൽ അറിയുക ഇതു സ്വപ്നമല്ല, ഇന്നത്തെ മാനവരാശി ഈ യാഥാർത്ഥ്യത്തിനു സാക്ഷിയായിരിക്കുന്നു... ഒരു പരിധിവരെ ഇത് മനുഷ്യന്റെ സ്വാർത്ഥതയ്ക്കുള്ള തിരിച്ചടിയായി, പ്രകൃതിയും, ഈശ്വരനും, ജീവജാലങ്ങളും നൽകിയതായിരിക്കും. ഇറാൻ- ഇറാക്ക് യുദ്ധം, ഇന്ത്യൻ-പാകിസ്ഥാൻ യുദ്ധം എന്നൊക്കെ പറഞ്ഞു വിറപ്പിക്കുന്ന ലോക രാഷ്ട്രങ്ങൾക്കും, ഇന്നു ഒരൊറ്റ ലക്ഷ്യമേയുള്ളു, കൊറോണ എന്ന മഹാമാരിയെ അതിജീവിക്കണം. ഇറ്റലി, ചൈന, സ്പെയിൻ എന്നിങ്ങനെ ഒട്ടനവധി രാജ്യങ്ങളിൽ മരണനിരക്ക് വളരെയധികം ഉയരുന്നു. ഇതിനിടയിൽ നെട്ടോട്ടം ഓടി നമ്മുടെ ആരോഗ്യപ്രവർത്തകർ . ചൈനയിലെ വുഹാൻ പ്രവിശ്യയിലെ മാർക്കറ്റിൽ നിന്നും എത്തിയ പന്ത്രണ്ടോളം രോഗികളെ പരിചരിച്ച ലീ വെൻലിയാങ് എന്ന യുവ ഡോക്ടർക്ക് ഈ രോഗികളെ അവഗണിക്കാനായില്ല, പണ്ട് പടർന്നുപിടിച്ച സാർസ് മഹാമാരിക്കു സമാനമായ ഒരു അസുഖമാണ് ഇതെന്നും, നാമെല്ലാവരും കരുതലോടെ ഇരിക്കണമെന്നും അദ്ദേഹം പ്രചരിപ്പിച്ചു. എന്നാൽ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നതിന് എതിരെയുള്ള താക്കീതാണ് ചൈനയിലെ ഉദ്യോഗസ്ഥർക്കു മുന്നിൽ ആ ഡോക്ടർക്ക് നേരിടേണ്ടിവന്നത്. പിന്നീട് ചൈനയിലെ ഭൂരിഭാഗം ജനങ്ങളും മരിച്ചു വീഴുമ്പോൾ മരണക്കിടക്കയിൽ കിടന്ന് ജീവനുവേണ്ടി മല്ലിടുകയായിരുന്നു ആ യുവ ഡോക്ടർ. ഒടുവിൽ ചൈന പൂർണ്ണമായി അടച്ചപ്പോൾ, ആ ജനത മുഴുവനായി ആ ഡോക്ടർക്ക് ക്ഷമ അർപ്പിച്ചപ്പോൾ, ആ 34 വയസ്സുള്ള ഡോക്ടർ നമ്മളോട് വിട പറഞ്ഞു. അതുപോലെതന്നെ നമ്മുടെ കണ്ണുനനയിച്ച മറ്റൊരു സംഭവമാണ്, കോവിഡ് ബാധിതനായ ഡോക്ടർ തന്റെ രണ്ട് കുഞ്ഞു മക്കളെയും ഗർഭിണിയായ തന്റെ ഭാര്യയെയും ദൂരെ നിന്ന് കൈവീശി അന്ത്യയാത്ര പറയുന്ന ചിത്രം. ഇങ്ങനെ നമ്മൾ അറിയാതെ പോകുന്ന എത്രയെത്ര കരളലിയിപ്പിക്കുന്ന സംഭവങ്ങൾ. ഇന്ന് ചൈന മെല്ലെ അതിജീവനത്തിന് പടികൾ ഓരോന്നായി കയറാൻ തുടങ്ങിയിരിക്കുന്നു. അപ്പോൾ ഇറ്റലിയിലും അമേരിക്കയിലും സ്പെയിനിലും എല്ലാം മരണസംഖ്യ കുതിച്ചുയരുന്നു. വൈറസിനെ തോൽപ്പിക്കാൻ പൊരുതുന്ന ഡോക്ടർമാർ, ദൈവത്തിന്റെ സ്വന്തം മാലാഖമാർ, പോലീസ് ഉദ്യോഗസ്ഥർ, വ്യോമ വിഭാഗത്തിലെ ഉദ്യോഗസ്ഥർ, വിദേശ രാജ്യങ്ങളിലും മറ്റും ഉന്നത പഠനത്തിനും ജോലിക്കും ആയി താമസിക്കുന്ന സഹോദരി സഹോദരങ്ങൾ, അങ്ങനെ എല്ലാവർക്കും വേണ്ടി നാം പ്രാർത്ഥിക്കണം. അതിജീവനത്തിന്റെ മാതൃകയാണ് കേരളം എന്ന് ലോകം പറയുമ്പോൾ, ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സ് കോരിത്തരിക്കുന്നു. വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ മനസ് ഓരോ നിമിഷവും സ്വന്തം മണ്ണിലേക്ക് തിരിച്ചിറങ്ങാൻ കൊതിക്കുന്നു. വിദേശത്ത് കഴിയുന്ന അവരുടെ കുടുംബം അനുഭവിക്കുന്ന വേവലാതികളെ കുറിച്ച് നാം ചിന്തിക്കുന്നില്ല. വിദേശത്തുനിന്ന് എത്തിയ അവർ തീർച്ചയായും വീട്ടിൽ കഴിയേണ്ടതാണ്, അത് അവർ പാലിക്കുന്നു ണ്ടെങ്കിൽ, ഒരിക്കലും അവരെ മാനസികമായി തളർത്താൻ പാടില്ല. ഭാഗ്യമുള്ള സംസ്ഥാനമാണ് കേരളം, അതിനെ നാം നിർഭാഗ്യ കേരളമാക്കരുത്. നമ്മുടെ കേരളത്തിൽ ആരോഗ്യപ്രവർത്തകർ ഈ മഹാമാരിയെ അതിജീവിക്കുവാനായി, സ്വന്തം കുടുംബത്തെ പോലും ഉപേക്ഷിച്ച് നമ്മൾക്ക് വേണ്ടി അഹോരാത്രം ജോലി ചെയ്യുന്നു, എന്നാൽ നമ്മളോട് സ്വന്തം കുടുംബത്തിനൊപ്പം സ്വസ്ഥമായി വീടിനുള്ളിലിരിക്കാൻ ആവശ്യപ്പെടുന്നു. വ്യക്തിശുചിത്വവും, വിവര ശുചിത്വവും, സാമൂഹിക അകലവും പാലിച്ച്, നമ്മുടെ മുഖ്യമന്ത്രിയുടെയും, ടീച്ചർ അമ്മയുടെയും, ആരോഗ്യ പ്രവർത്തകരുടെയും, നമുക്കായി വെയിൽ കൊള്ളുന്ന പോലീസുകാരുടെയുംകൈകോർത്തു നമുക്ക് എല്ലാവർക്കും ഈ കൊറോണ എന്നാ മഹാമാരിയെ ഒരുമിച്ചു അതിജീവിക്കാം.. STAY HOME, STAY SAFE...
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈക്കം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം