മുതുകുറ്റി യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭീതി ഏറും ലോകമേ

Schoolwiki സംരംഭത്തിൽ നിന്ന്
19:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതി ഏറും ലോകമേ

ലോകമേ നീ എന്തേ വിറച്ചേ
കൊറോണ എന്നുള്ളൊരു വൈറസിൻ മുന്നിൽ
നിപ്പയുടെ മുന്നിൽ പകച്ചു പോകാതെ
ഒറ്റ മനമായി മുന്നോട്ട് നീങ്ങി നാം
ഇന്നിതാ ദിനം ദിനം മരണമാണ്
കാരണമോ അത് കൊറോണയാണ്
താളം പിഴച്ചൊരാ ജീവിത വഴിയെ നാം
നോക്കി നിൽക്കുന്ന നിറകണ്ണോടെ ഇന്ന്
ആരോട് ചൊല്ലും ആരെ പഴി ചൊല്ലും
കാരണം നമ്മൾ തന്നെ നമ്മൾ തന്നെ
എവിടെയോ തുടിച്ച കൊറോണ
എത്തിയതെങ്ങനെ നമ്മുടെ കൈകളിൽ
ആരോട് ചൊല്ലും ആരെ പഴി ചൊല്ലും
കാരണം നമ്മൾ നമ്മൾ തന്നെ
ആരിറങ്ങും ഇന്ന് നിർഭയം തെരുവിൽ
ആരിറങ്ങും ഇന്ന് വീടിന് വെളിയിൽ
ഇല്ല നമ്മൾ കൊന്ന് കളഞ്ഞൊരാ
ഭൂമിക്ക് പോലും പുച്ഛമാ നമ്മളെ
ഒന്നിച്ച് നിൽക്കാം മനമായി പോരാടാം
ഭൂമിയുടെ മാറോട് ചേർന്ന് നിന്നീടാം
പ്രകൃതിയെ ദൈവ വരദാനമായി കാണാം
 

മുഹമ്മദ് റസൽ ടി
6 മുതുകുറ്റി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത