സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ ഭൂമി

ഗ്രഹങ്ങളിലേറ്റം സുന്ദരമാം ഭൂമിതൻ
വർണാഭമാർന്ന പരിസ്ഥിതി...
ശുദ്ധജല സ്രോതസും, ഇടതൂർന്ന കാടുകളും
മഴവില്ലിന്റെ ശോഭയും പഴങ്കഥയായ് മാറിയ പരിസ്ഥിതി..
പക്ഷികളുടെ കുറുകലും കിളിനാദവും
പുല്ലുകളെ തഴുകി പാഞ്ഞുവരുന്ന നദിയുടെ മർമരവും
ചില്ലകളെ തലോടുന്ന കാറ്റിന്റെ കൊഞ്ചലും
കുഞ്ഞുങ്ങൾക്കിന്ന് അന്യമായതെന്തെ?
പ്രകൃതിയെ സമ്പന്നമാക്കിയ വീരന്മാർ
റെഡ് ഡാറ്റാ ബുക്കിൽ ഒതുങ്ങിപ്പോയതും
നിലവറ്റിവരണ്ടുപോയതും
അവരുടെമേൽ പഴി ചാരേണ്ട നാം..
കുതിച്ചുയരുന്ന താപവ്യതിയാനവും
തുടരെയുണ്ടാകുന്ന കൊടും കാട്ടുതീ..
ആമസോൺ കാടിനെ വിഴുകിയതുപോൽ
പൊട്ടിയടരുന്ന തലപൊക്കമാർന്ന മലകളും
ആരുടെ മേൽ പഴിചാരേണ്ടത് നാം  ?
തലമുറ കൈമാറിയ പരിസ്ഥിതിതൻ പൈതൃകവും വിഭവവും
കൈമോശം വന്നുവോ കുട്ടുകാരെ... ?
ഇനിവരുന്ന തലമുറയ്ക്ക് നാം എന്തുകരുതിയിട്ടുണ്ട്?
ശേഷിക്കുന്ന പരിസ്ഥിതി കാത്തുസൂക്ഷിക്കു...

ശ്രീശാന്ത് ടി പി .
8J സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത