മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഹരിത ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹരിത ഭൂമി

 
എങ്ങു പോയി മറഞ്ഞു ഹരിതമാം ഭൂമിയെ
 നിന്നിലെ സുഗന്ധം എങ്ങുപോയി ഒളിച്ചുവോ
 കാറ്റിനെ തലോടും സുഗന്ധവും ഇന്ന്
 എവിടെയോ മറഞ്ഞു പോയി
തേനുകൾ തേടി അലയും പൂമ്പാറ്റകൾ
എവിടെയോ മാഞ്ഞു പോയി
കൂടുകൾ തേടി അലയും കിളികളും
പറന്നു പോയതും ഭൂമിയെ തനിച്ചാക്കി
 വീടുകൾ ഫ്ലാറ്റുകൾ ആർഭാടങ്ങൾ നിറഞ്ഞതും
ഭൂമിതൻ മണ്ണിനെ വെട്ടിക്കീറി നാം
മരത്തിൻ വേരുകൾ പിഴുതെറിഞ്ഞപ്പോൾ
 അറിഞ്ഞില്ല നാമിന്നു വരൾച്ച എന്ന ദുരന്തം
 മധുരമൂറും പഴങ്ങൾ തേടിയലഞ്ഞു നാം
 വിഷത്തിൽ മുക്കിയ കായ്കൾ ഭക്ഷിക്കുന്നു '

മുഹമ്മദ് ഫാറൂഖ്
III B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത