(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീട്ടുമുറ്റം
വേനലവധിക്കാലത്ത്
കളിയൂഞ്ഞാൽ കെട്ടിയ മുറ്റത്ത്
എനിക്കു കൂട്ടായ് പിള്ളേരും
ഊഞ്ഞാലാടാറുണ്ടല്ലോ.
ഒത്തൊരുമിച്ചും കൂട്ടുകൂടിയും
കഴിഞ്ഞുപോയി ആ കാലം.
ഈ വേനലവധിക്കാലത്ത്
മുറ്റത്താരും കൂട്ടില്ല.
കൂട്ടുകൂടി കളിച്ചു രസിക്കാൻ
കുട്ടിപ്പിള്ളേർ കൂട്ടില്ല.
കൊറോണ പിടിച്ചന്നൊരു നാൾ തൊട്ട-
കന്നു കഴിയണം മാളോരേ.
കളിയുമില്ല ചിരിയുമില്ല
അതിജീവനമാണെല്ലാർത്തും.
ആവോ എനിക്കറിയില്ല
തിരിച്ചു വരുമോ.....ആ....നല്ല കാലം.