ജി.വി.എച്ച്.എസ്സ്. മണീട്/അക്ഷരവൃക്ഷം/ ശുചിത്വം എന്ന ആയുധം

Schoolwiki സംരംഭത്തിൽ നിന്ന്
10:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം എന്ന ആയുധം

നാളെ മമ്മി അമേരിക്കയിൽനിന്ന് വരുകയാണ്. മമ്മി വന്നയുടൻ ഷോപ്പിംഗ് ചെയ്യണം സിനിമ കാണണം.പെട്ടെന്ന് നാളെ ആയാൽ മതിയായfരുന്നു. എട്ടാം ക്ലാസുകാരിയായ മിന്നുവിന്റെ ചിന്തകൾ ഏറിക്കൊണ്ടേയിരുന്നു രണ്ടു വർഷങ്ങൾക്കു ശേഷം അവളുടെ മമ്മി അമേരിക്കയിൽനിന്ന് വരികയാണ് പപ്പയും അമ്മയും മുത്തശ്ശിയും മിന്നുവും അടങ്ങുന്ന ഒരു അണുകുടുംബം ആണ് അവളുടേത്. മിന്നു വിൻറെ അമ്മ നഴ്സ് ആണ് അച്ഛൻ ഡ്രൈവറും.എല്ലാം കൊണ്ടും വളരെ അധികം സന്തോഷം നിറഞ്ഞ കുടുംബം .

രാവിലെ 5:00 തിരക്കിട്ട് റെഡി ആവുകയാണ്. ആറുമണിയോടെ ഫ്ലൈറ്റിൽ മമ്മി വരും അപ്പോൾ അവിടെ ഉണ്ടായേ തീരൂ .

മിന്നു .... മിന്നു ....വേഗം വാ.......പപ്പയുടെ വിളി കേട്ടതും മിന്നു വേഗം പോകാനായി ഇറങ്ങി.എയർപോർട്ടിലെത്തിയ അവൾ അകത്തേക്ക് ചെന്നു .മിന്നുവിൻറെ മമ്മി അവരെ കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു.മമ്മിയെ കണ്ട ഉടനെ മിന്നു ഓടിച്ചെന്ന് മമ്മിയെ കെട്ടിപ്പിടിച്ചു .വീട്ടിലേക്കുള്ള യാത്രയിൽ മുഴുവനും മിന്നുവിൻറെ അമ്മ ലിസിക്ക് തൻറെ ജോലിസ്ഥലത്തെ കാര്യങ്ങളാണ് പറയാനുണ്ടായിരുന്നത്.ഒരു വില്ലൻ വൈറസ് അവിടെ വ്യാപകമായി പകുതിയോളം ജനങ്ങളെ കൊന്നൊടുക്കി ഇരുന്നു, എല്ലാവരും ഭീതിയുടെ നിഴലിലാണ് .

അതിന് ഇവിടെ ആർക്കും ആ രോഗം വരില്ല മമ്മി "..... മിന്നു പറഞ്ഞു. മിന്നുവിൻറെ വാക്കുകൾ കേട്ട് പപ്പയും മമ്മിയും ചിരിച്ചതേയുള്ളൂ.

വീട്ടിലെത്തിയ ഒരാഴ്ചയ്ക്കുശേഷം ലിസിക്ക് വളരെയധികം തൊണ്ട വേദനയും അനുഭവപ്പെട്ടു . തനിക്ക് ആ മാരകരോഗം പിടിപെട്ടു എന്ന ചിന്ത അവരെ അലട്ടിക്കൊണ്ടിരുന്നു.

അന്ന് വൈകുന്നേരം ലിസി അടുക്കളയിൽ തലചുറ്റി വീഴുകയും പപ്പയും മിന്നുവും കൂടി അവളെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.ലിസിയുടെ രോഗം എന്താണെന്ന് മനസ്സിലാക്കിയ ഡോക്ടർ വേഗം തന്നെ അവളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. "രോഗിയുടെ അടുത്ത ബന്ധുക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ വേഗം തന്നെ എന്റെ റൂമിലേക്ക് വരാൻ പറയൂ " ഡോക്ടർ അടുത്തുണ്ടായിരുന്ന നഴ്സിനോട് പറഞ്ഞു. നിമിഷങ്ങൾക്കു ശേഷം മിന്നുവിന്റെ പപ്പ അവിടെ എത്തി.ഡോക്ടർ പറഞ്ഞു. "ഞാൻ പറയാൻ പോകുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം ഭാര്യയ്ക്ക് അതിഭീകരമായ കൊറോണ എന്ന രോഗം ബാധിച്ചിരിക്കുന്നു എത്രയും പെട്ടെന്ന് അവരുമായി അടുത്തിടപഴകിയവരുടെവിവരം ഞങ്ങളെ അറിയിക്കണം. ഓക്കേ നിങ്ങളുടെ വീട്ടിലുള്ളവരെ എല്ലാവരേയും തന്നെ ഐസൊലേഷൻ വാർഡിലേക്ക് കൊണ്ടുവരണം. ഡോക്ടറുടെ വാക്കുകൾ കേട്ട മിന്നുവിന്റെ പപ്പ തലയാട്ടി. വൈകാതെ മിന്നുവും പപ്പയും മുത്തശ്ശിയും ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ് ആയി . ഒരാഴ്ചയ്ക്ക് ശേഷം റിസൾട്ട് വന്നു മിന്നുവിന്റെ പപ്പയ്ക്കും മുത്തശ്ശിക്കും കൊറോണ സ്ഥിതീകരിച്ചു.എന്നാൽ അത്ഭുതമെന്നു പറയട്ടെ മിന്നുവിന് മാത്രം രോഗബാധയില്ല .

മിന്നുവിനു മാത്രം എന്തുകൊണ്ട് രോഗബാധ ഇല്ല എന്ന് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത് . ഒരു മാസം മുമ്പ് അവളുടെ സ്കൂളിലെ ബയോളജി ടീച്ചർ വ്യക്തി ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചിരുന്നു.അന്നുമുതൽ സ്കൂളിലെ വിദ്യാർത്ഥികൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് ശീലമാക്കിയിരുന്നു. ശുചിത്വം എന്ന വജ്രായുധമാണ് അവളെ മാരകമായ രോഗാണുവിൽ നിന്ന് തടയാൻ സാധിച്ചത് .

"വ്യക്തി ശുചിത്വം പാലിക്കുക , രോഗങ്ങളോട് വിട പറയൂ ".
അനില വിജിത്
10A ജി. എച്ച്. എസ് മണീട്
പിറവം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ