ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

നിനച്ചിരിക്കാതെ വീണുകിട്ടിയ അവധിക്കാലം മെല്ലെ മെല്ലെ താളം തെറ്റിയ ജീവിതകാലമായി മാറിയിരിക്കുകയാണ്. നാളിതുവരെ തുടർന്നുപോന്നിരുന്ന ജീവിത ശ്രമങ്ങൾ പാടെ കീഴ്മേൽ മറിയുകയും ചെയ്തു.

ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളെ സർഗ്ഗവാസനകളും പ്രതിഭകളും, പഠനശ്രമങ്ങളും തേച്ചുമിനുക്കി വെയ്ക്കാൻ വിദ്യാഭ്യാസ വിദഗ്ധരുടെയും, ഗവണ്മെന്റ് സംവിധാനത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. 'ഉരസുപോലെ വിദ്യ' എന്നാണല്ലോ പഴമൊഴി.

അക്ഷരവൃക്ഷം പദ്ധതിയുടെ ഭാഗമായി വന്ന രചനവിഷയങ്ങളിൽ എന്തുകൊണ്ടും പ്രധാനമായത് 'രോഗപ്രതിരോധം' എന്ന വിഷയമാണ്.

ശാരീരികവും മാനസികവുമായ സുസ്ഥിരതയാണല്ലോ "ആരോഗ്യം." ആരോഗ്യമുള്ള ഒരു വ്യക്തിക്ക് മാത്രമേ പൂർണമായ രോഗപ്രതിരോധശേഷി ഉണ്ടാകൂ എന്നർത്ഥം. മനുഷ്യന്റെ പ്രതിരോധശേഷിയുടെ അടിസ്ഥാനമെന്നത് പാരമ്പര്യം, സംസ്കാരം, പരിസ്ഥിതി, ശുചിത്വം എന്നിവയാണ്. രോഗപ്രതിരോധ ശേഷിയിൽ പാരമ്പര്യ ഘടകമായ ജീനുകൾക്ക് വളരെ പ്രാധാന്യമുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അവനവൻ ജനിച്ചു വളർന്ന സാഹചര്യത്തിലെ ജീവിതരീതിയാണ് അവനവന്റെ എന്ന് ചുരുക്കിപ്പറയാം. സ്വഭാവം രൂപീകരിക്കപ്പെടുന്നത് ചുറ്റുപാടുകളിൽ നിന്നാണ്. നല്ല ജീവിതസ്വഭാവം,രീതി എന്നിവ ആരോഗ്യകരമായ ജീവിതാവസ്ഥ പ്രഭാവം ചെയ്യുമെന്നത് നിസ്തർക്കമാണ്. ശുദ്ധമായ വായുവും വെള്ളവും ഭൂമിയും ഇല്ലെങ്കിൽ മനുഷ്യന്റെ നിലനിൽപ്പ് തന്നെ ഇല്ലാതാകും. പ്രകൃതിദത്തമായ പരിസ്ഥിതിയെ തകിടം മറിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളും - വ്യവസായമായാലും കൃഷിയായാലും സേവനമായാലും ആരോഗ്യകരമായ ജീവിതത്തെ പ്രതികൂലമായി ബാധിക്കാൻ കാരണമാകും. നല്ല ഭൂമിയും നല്ല വായുവും നല്ല വെള്ളവും നഷ്ടമായതു തന്നെയാണ് ഇന്നത്തെ പല ആരോഗ്യപ്രശ്നങ്ങളുടെയും ആധാരം.

ശുചിത്വ ബോധമില്ലാത്ത ഒരു ജനതയ്ക്ക് രോഗപ്രതിരോധ ശേഷി അപ്രാപ്യമായ കാര്യമാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്ന ഒരു ജനത, ഉയർന്ന സാംസ്‌കാരിക ബോധമുള്ളവരായിരിക്കും. മാലിന്യങ്ങളുടെ ആധിക്യവും, സംസ്കരണങ്ങളുടെ അഭാവവും, മനുഷ്യന്റെ വലിച്ചെറിയൽ സംസകരവുമാണ് ഇന്ന് ലോകം നേരിടുന്ന വളരെ പ്രധാനപ്പെട്ട വെല്ലുവിളി.

ലോകം ഇന്ന് നേരിടുന്ന മരണകാരണമായ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ ലോകരാജ്യങ്ങളുടെ കൈവശം ഇന്ന് മരുന്നില്ല. പകരം ശാസ്ത്ര ലോകം മുന്നോട്ട് വയ്ക്കുന്നത് രോഗപ്രതിരോധത്തിന്റെ നാനാവഴികളാണ്. അതിലേറെ പ്രധാനം ശുചിത്വം തന്നെയാണ്. വ്യക്തിയിലൂടെ കുടുംബത്തിലേക്കും, കുടുംബത്തിലൂടെ സമൂഹത്തിലേക്കും നീളുന്ന ശുചിത്വബോധം- മനുഷ്യകുലത്തിന്റെ മാത്രമല്ല ജീവലോകത്തിന്റെ ആകെ നിലനിൽപ്പിനു ശക്തി പകരും.

രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ നല്ലത് അത് വരാതെ നോക്കുന്നതാണ് എന്ന കാര്യം ഇന്ന് വളരെ പ്രസക്തമാണ്. രോഗം വരാതിരിക്കാൻ നമുക്ക് മാനസികമായും ശാരീരികമായും സുസ്ഥിരതയുള്ളവരാകാം.


നേഹ ഹരീഷ്
8 E ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം