സി.എസ്.ഐ.ഇ.എം.എച്ച്.എസ്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം പരിസ്ഥിതി,ശുചിത്വം ,രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം

ചൈനയുടെ വുഹാനിൽ 2019 ഡിസംബർ 31 നാണ് ആദ്യമായി കൊറോണ വൈറസ് (കോവിഡ്-19)പൊട്ടിപ്പുറപ്പെട്ടത്. സസ്തനികളെയും പക്ഷികളെയും ബാധിക്കുന്ന പകർച്ചവ്യാധികളുടെ കൂട്ടത്തിൽ നിന്നാണ് കൊറോണ വൈറസിന്റെയും കടന്നു വരവ്. പല സാഹചര്യങ്ങളിൽ നിന്നും ഇത് മനുഷ്യരെയും പിടികൂടുന്നു. പ്രതിരോധശേഷി കുറവുള്ളവരെ ഇത് വളരെ പെട്ടെന്ന് ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ പ്രായമായ ആളുകൾ, ഗർഭിണികൾ, കുട്ടികൾ, ഹൃദ്രോഗം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരെ കൊറോണ വൈറസ് വേഗത്തിൽ പിടികൂടാനുളള സാധ്യതയുണ്ട്. അതുകൊണ്ട്‌ തന്നെ ഇവർക്ക്‌ കൂടുതൽ മുൻകരുതലും ശുശ്രൂഷയും ആവശ്യമുണ്ട്.

ജലദോഷം,കഠിനമായ മൂക്കൊലിപ്പ്, പനി, ചുമ, തലവേദന, തൊണ്ടവേദന, ശാരീരിക അസ്വസ്ഥത, ശ്വസന പ്രശ്നങ്ങൾ, ശ്വാസകോശത്തിലെ വീക്കം/ന്യുമോണിയ എന്നിവയൊക്കെയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ.

കുറഞ്ഞ പ്രതിരോധശേഷി ഈ വൈറസ് ബാധിക്കുന്നതിനുളള ഏറ്റവും വലിയ കാരണമായതിനാൽ, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത് തന്നെയാണ് ഇതിനെ തടയാനുള്ള വ്യക്തമായ മാർഗ്ഗം. ഇതിനായി എല്ലായിപ്പോഴും ശരീരത്തിൽ ജലാംശം നിലനിർത്തുക. ഒരിക്കലും നിർജലീകരണം സംഭവിക്കരുത്. കുടിക്കുന്ന വെള്ളം തിളപ്പിച്ചാറ്റി ഉപയോഗിക്കുക. ധാരാളം വിശ്രമം നേടുക. ജലദോഷം, ചുമ, തൊണ്ടവേദന, പനി എന്നിവയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതിനാവശ്യമായ മരുന്ന് കഴിക്കുക. ശക്തമായ രോഗപ്രതിരോധശേഷി വളർത്തുന്നതിനായി ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾ കഴിക്കുക. വ്യക്തി ശുചിത്വം നിർബന്ധമായും ശീലമാക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് പതിവായി കൈ കഴുകുക. മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിക്കുക. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക. തുമ്മലും ചുമയും ഉണ്ടാകുമ്പോൾ മൂക്കും വായയും പൊത്തി വയ്ക്കാൻ ശ്രദ്ധിക്കണം. ഒരിക്കൽ ഉപയോഗിച്ച ടിഷ്യു ഉപേക്ഷിക്കുക. നിങ്ങളുടെ കണ്ണിലും മൂക്കിലും സ്പർശിക്കുന്നത് ഒഴിവാക്കുക. പതിവായി ഉപയോഗിക്കുന്ന വസ്തുവകകൾ കൃത്യമായി അണുവിമുക്തമാക്കുക. തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക. ജലദോഷവും ചുമയും ഉള്ള ഒരാളുമായുളള അടുത്ത സമ്പർക്കം ഒഴിവാക്കുക. വളർത്തു മൃഗങ്ങളുമായുളള സമ്പർക്കവും കുറച്ചു നാളത്തേക്ക് ഒഴിവാക്കുക.

അസംസ്കൃതമായ മാംസവും പാലും ശരിയായി പാകം ചെയ്യാതെ കഴിക്കുന്ന ശീലം ഒഴിവാക്കുക. അസംസ്കൃത മാംസം കൈകാര്യം ചെയ്യുമ്പോൾ,കയ്യുറകൾ ധരിക്കുകയും മലിനീകരണം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യണം.

എല്ലാവരും വീടിനുളളിൽ തന്നെ ഇരിക്കുക, കൊറോണ വൈറസിനെ ഒത്തൊരുമയോടെ നേരിടുക. പേടിയല്ല കരുതലാണ് വേണ്ടത്.

ആര്യാ സുനിൽ
9 B സി.എസ്.ഐ.ഇ എം.എച്ച്.എസ്.എസ്.
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം