ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ശുചിത്വ ശീലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ ശീലങ്ങൾ


ഒരു സ്ഥലത്ത് അപ്പു എന്ന ഒരു കുട്ടിയുണ്ടായിരുന്നു. അവൻ ദിവസവും വീടിനടുത്തുള്ള കളിസ്ഥലത്ത് കളിക്കുവാൻ പോകുമായിരുന്നു. ഒരു ദിവസം കളി കഴിഞ്ഞു വന്ന ഉടൻ അവൻ കൈകഴുകാതെ ആഹാരം കഴിക്കാൻ തുടങ്ങി. ഇതു കണ്ടു വന്ന അവന്റെ അമ്മ അവന്റെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു. "മോനേ ഇത് നല്ല ശീലമാണോ? കൊറോണ പോലുള്ള മാരകമായ അസുഖങ്ങളല്ലേ ഇന്ന് ഈ ലോകത്ത് ഉള്ളത്. അവയിൽ പല അസുഖങ്ങളും നമ്മുടെ വൃത്തിയില്ലായ്മ കൊണ്ടാണ് നമ്മെ കീഴ്പ്പെടുത്തുന്നത്. ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും സോപ്പുപയോഗിച്ച് നന്നായി കൈകൾ കഴുകണം." അമ്മ അവനെ പറഞ്ഞു മനസിലാക്കി. തന്റെ തെറ്റു മനസിലായ അവൻ അമ്മയോടു പറഞ്ഞു. "എനിക്കു മനസിലായി അമ്മേ, ഇനി ഒരിക്കലും ഞാൽ ഈ തെറ്റ് ആവർത്തിക്കില്ല." കാര്യങ്ങൾ മനസിലായ അപ്പു ആഹാരത്തിനു മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകിത്തുടങ്ങി. മാത്രമല്ല ശുചിത്വ ശീലങ്ങളെല്ലാം അവൻ കൃത്യമായി പാലിച്ചു.

സുവിത.എസ്.വി
4 A ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ