ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/അക്ഷരവൃക്ഷം/കോവിഡ്19
കോവിഡ്19
ലോകത്താകമാനം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയാണ് കോവിഡ്19 എന്നകോറോണ വൈറസ്.സമ്പർക്കത്തിലൂടെയാണ് ഈവൈറസ് പകരുന്നത്. പത്തുവയസ്സിനുതാഴെയും അറുപതുവയസ്സിനു മുകളിലുമുള്ളവരായാണ് ഈ വൈറസിനെ പ്രതിരോധിക്കാൻ കൂടുതൽ ശക്തിയാർജ്ജിക്കേണ്ടത്. പനി,ചുമ,തുമ്മൽ, ശ്വാസതടസ്സം തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൊറോണയെ പ്രതിരോധിക്കാൻ രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ കൊറോണ ബാധിതരുടെ എണ്ണം ഇരുപതുലക്ഷത്തോടടുത്തു. ഒന്നര ലക്ഷത്തിലധികം ആളുകൾ മരണത്തിനു കീഴടങ്ങി. ചൈനയിലെ വുഹാൻ പ്രവിശ്യയിലെ അനിമൽമാർക്കറ്റിൽ നിന്നും(വൈറോളജി ലാബിൽ നിന്നും ആണന്നും പറയപ്പെടുന്നു.)പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ചൈന,ഇറ്റലി,ഫ്രാൻസ്,ബ്രിട്ടൺ, അമേരിക്ക, ഗൾഫ് രാജ്യങ്ങൾ തുടങ്ങി ആഫ്രിക്കൻ ആമസോൺ കാടുകളിൽ വരെ കാട്ടുതീപോലെ എത്തിയിരിക്കുന്നു. ഇന്ത്യയിലും വൈറസ് ബാധ അനുദിനം പടരുന്നുണ്ടെങ്കിലും മറ്റു വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഈ വൈറസിനെ പിടിച്ചുകെട്ടാൻ ഇന്ത്യക്കു കഴിഞ്ഞു. കോവിഡിനെ നിയന്ത്രിക്കാൻ കേരളം നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം ലോകശ്രദ്ധ നേടിയിരിക്കുന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യുന്നു എന്നത് ഏറെ ആശ്വാസകരമാണ്. എങ്കിലും നാം ഏറെ ജാഗ്രത പാലിക്കണം. സാമൂഹിക അകലം പാലിച്ചും പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവുമുപയോഗിച്ച് വൃത്തിയാക്കിയും വീടുകളിലിരുന്ന് ക്രിയാത്മകമായ പ്രവർത്തനങ്ങളിലേർപ്പെട്ടും ഈ കൊറോണക്കാലത്തെ അതിജീവിക്കാം. |