എൽ.എഫ്. എൽ. പി. എസ്. പെരിഞ്ചേരി/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പ്രശ്നങ്ങൾ
കൊറോണ കാലത്തെ പ്രശ്നങ്ങൾ
ഇന്ന് ലോകം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് കോവിഡ്-19. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് കോവിഡ്-19. ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്നതാണ് നമ്മൾ നേരിടുന്ന വലിയ പ്രതിസന്ധി. ഈ രോഗം മൂലം ഒരുപാട് പേർ മരണപ്പെട്ടു. ഒരുപാട് പേർ ഇപ്പോഴും ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നു. ആളുകൾക്ക് വീട്ടിൽ നിന്നു പുറത്തിറങ്ങുന്നതിന് സാധിക്കുന്നില്ല. ആളുകൾ കൂട്ടു കൂടിനിൽക്കുന്നതിന് അനുവാദമില്ല. ആഘോഷങ്ങൾ ഇല്ല. പള്ളികൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലേക്ക് ജനങ്ങൾക്ക് പോകുന്നതിനു അനുവാദമില്ല. കോവിഡ് 19 അല്ലാതെ മറ്റു അസുഖങ്ങൾ ഉള്ള ആളുകൾക്ക് ആശുപത്രിയിൽ പോകാനുള്ള ബുദ്ധിമുട്ട്. യാത്ര സൗകര്യങ്ങളുടെ ദൗർലഭ്യം എന്നിവയും ഈ കാലത്തു നേരിടുന്ന പ്രധാന പ്രശ്നങ്ങൾ തന്നെയാണ്. ഈ രോഗത്തിൽ നിന്നു രക്ഷ നേടാൻ നാം വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിച്ചു വീടുകളിൽ തന്നെ കഴിയുക. പ്രളയത്തെയും നിപ്പയെയും തോൽപിച്ച നാം കോവിഡ് 19 നെയും തോൽപിക്കും.
{{Verified1|name=Sunirmaes| തരം= ലേഖനം} |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർപ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ