ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
സസൃജന്തുജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ടു കഴിയുന്ന വാസസ്ഥലങ്ങളെയും ചുറ്റുപാടുകളെയും പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവീയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. മണ്ണ്, ജലം,വായു,കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലേയും പരിസ്ഥിതിയുടെ അവിഭാജൄ ഘടകങ്ങളാണ്. ആധുനിക മനുഷ്യന്റെ വികസന പ്രവർത്തനങ്ങൾ കാരണം പരിസ്ഥിതി ഇന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നു. ഇതു കാരണം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയും സ്വാഭാവിക ഗുണങ്ങളും നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു . ജീവിയ- ഘടകങ്ങളും അജീവീയ ഘടകങ്ങളും നിലനിൽക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ പരിസ്ഥിതി രൂപപെടാം. ഇന്ന് നമ്മുടെ പരിസ്ഥിതി പല വിധത്തിൽ മലിനമായിക്കൊണ്ടിരിക്കുകയാണ്.മനുഷ്യവാസമായ ഓരോ ഇടവും പല തരത്തിലുള്ള പരിസ്ഥിതി പ്രശ്നങ്ങളുടെ കേന്ദ്രമായി ഇന്ന് മാറിക്കൊണ്ടിരിക്കുന്നു.പ്രകൃതി സംരക്ഷണത്തിനും മാലിന്യനിർമ്മാർജ്ജനത്തിനും ഉതകുന്ന പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കണം. മാലിനൃങ്ങളെല്ലാം വേണ്ട വിധത്തിൽ സംസ്കരിച്ചു മാറ്റുകയാണ് വേണ്ടത്. ഇവയെ ജൈവ വളമായി ഉപയോഗിക്കാൻ കഴിയണം.പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ കണ്ടെത്തി അവയ്ക്ക് വൃക്തിപരമായും സംഘടിതമായും ചെയ്യാൻ കഴിയുന്ന പരിഹാര പ്രവർത്തനങ്ങൾ കണ്ടെത്തി അതിനനുസരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ